സ്വാശ്രയ മെഡിക്കല്‍ ഫീസ്: മാനേജ്‌മെന്റുകളുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഹൈക്കോടതി നിശ്ചയിച്ച സ്വാശ്രയ മെഡിക്കല്‍ ഫീസ് പര്യാപ്തമല്ലെന്നാണ് മാനേജ്‌മെന്റുകളുടെ വാദം
സ്വാശ്രയ മെഡിക്കല്‍ ഫീസ്: മാനേജ്‌മെന്റുകളുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യുഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന ഫീസില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലായെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 

ഹൈക്കോടതി നിശ്ചയിച്ച സ്വാശ്രയ മെഡിക്കല്‍ ഫീസ് പര്യാപ്തമല്ലെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. അഞ്ച് ലക്ഷം രൂപ ഫീസും ആറ് ലക്ഷം രൂപ ബോണ്ടുമായി നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. നേരത്തെ രണ്ട് കോളേജുകള്‍ക്ക് 11 ലക്ഷം രൂപ ഫീസ് വാങ്ങാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com