ഗുര്‍മീത് സിങ് കേരളത്തില്‍ ചാനല്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു; 6000കോടിയുടെ റിയല്‍ എസ്റ്റേറ്റ് നീക്കം നടത്തി

ബലാത്സംഗക്കേസില്‍ സിബിഐ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയവിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന് കേരത്തില്‍ ആഴത്തില്‍ വേരുകള്‍
ഗുര്‍മീത് സിങ് കേരളത്തില്‍ ചാനല്‍ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു; 6000കോടിയുടെ റിയല്‍ എസ്റ്റേറ്റ് നീക്കം നടത്തി

കൊച്ചി: ബലാത്സംഗക്കേസില്‍ സിബിഐ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയവിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങിന് കേരത്തില്‍ ആഴത്തില്‍ വേരുകള്‍. റാം റഹീം കേരളത്തില്‍ 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് 2015ല്‍ നീക്കം നടത്തിയിരുന്നു. ഇത് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. മലയാളത്തില്‍ ഒരു സ്പിരിച്വല്‍ മ്യൂസിക് ചാനല്‍ തുടങ്ങാന്‍ ഇയ്യാള്‍ക്ക് ലക്ഷ്യമുണ്ടായിരുന്നു. ഇയ്യാളുടെ ശിഷ്യത്വം സ്വീകരിക്കാന്‍ മലയാളത്തിലെ ഒരു പ്രമുഖ നടന് വന്‍തുക വാഗ്ദാനം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

സ്വകാര്യ ബിസിനസ് സന്ദര്‍ശനത്തിന് മൂന്നുവര്‍ഷം മുമ്പ് കേരളത്തിലെത്തിയ ഗുര്‍മീതിന്റെ യാത്ര വിവാദമായിരുന്നു. ഹരിയാന പൊലീസിന്റെയും പഞ്ചാബ് പൊലീസിന്റെയും കനത്ത സുരക്ഷയിലായിരുന്നു യാത്ര. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരൊക്കയാണ് എന്ന കേരളത്തിന്റെ ചോദ്യത്തിന് ഹരിയാന പൊലീസ് മറുപടി നല്‍കിയിരുന്നില്ല. ഗുര്‍മീതിന്റെ സ്വകാര്യ സായുധ സൈന്യത്തിലെ അംഗങ്ങളും ഇതിലുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. 

ഇതേക്കുറിച്ച് കേരള സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര വകുപ്പിന് കത്തയച്ചിരുന്നു. സ്വകാര്യ ബിസിനസ് താല്‍പര്യങ്ങള്‍ക്കു വേണ്ടി സന്ദര്‍ശനം നടത്തുന്നവര്‍ക്കു സുരക്ഷ ഒരുക്കാന്‍ സംസ്ഥാന പൊലീസിനെ നിയോഗിക്കാന്‍ കഴിയില്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്. 

ഇതര സംസ്ഥാന സേനകളുടെയോ സ്വകാര്യ സുരക്ഷാ ഏജന്‍സികളുടെയോ വലയത്തില്‍ കേരളം സന്ദര്‍ശിച്ചാല്‍ ഗുര്‍മീത് സിങ്ങിനൊപ്പമുള്ളവരുടെ മുഴുവന്‍ വിവരങ്ങളും കേരളത്തിനു മുന്‍കൂട്ടി നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.

കൊച്ചിയില്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 'മ്യൂസിക് ഷോ' നടത്താനും ഗുര്‍മീതിനു പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ മലയാളികള്‍ കൂട്ടമായി അസഭ്യവര്‍ഷം നടത്തിയതിന് പിന്നാലെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com