പി.വി അന്‍വറിന്റെ അനധികൃത റോപ് വേ പത്തുദിവസത്തിനുള്ളില്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 28th August 2017 10:19 AM  |  

Last Updated: 28th August 2017 06:24 PM  |   A+A-   |  

കൊച്ചി: എംഎല്‍എ പി.വി അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന്റെ ഭാഗമായി ചീങ്കണ്ണിപ്പാലിയില്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച റോപ് പളിച്ചുമാറ്റാന്‍ ഈര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിന്‍രെ ഉത്തരവ്. പത്തു ദിവസത്തിനകം റോപ് വേ പൊളിച്ചുമാറ്റണമെന്നാണ് ഉത്തരവ്. 

സ്ഥലമുടമയായ അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുള്‍ ലത്തീഫിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശത്ത് രണ്ടു മലകളെ ബന്ധിപ്പിച്ചാണ് 350 മീറ്റര്‍ നീളമുളള റോപ് വേ നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ റോപ് വേ സൈക്കിള്‍ ആരംഭിക്കാനായിരുന്നു പദ്ധതി. അനുമതിയില്ലാതെയാണ് റോപ് വേ നിര്‍മ്മിച്ചത്.എന്നാല്‍ 5000 രൂപ പിഴയടച്ച് ക്രമപ്പെടുത്തുമെന്നായിരുന്നു ഇത് സംബന്ധിച്ച് എംഎല്‍എ നേരത്തെ നല്‍കിയ വിശദീകരണം. വനത്തിലേക്ക് ഒഴുകുന്ന കാട്ടരുവിയില്‍ കെട്ടിയ തടയണ പൊളിച്ച് നീക്കാന്‍ നേരത്തെ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു.