കുറ്റം ചെയ്തവരെ മാത്രം കുറ്റവാളിയായി കണ്ടാല്‍ മതി; നവമാധ്യമങ്ങള്‍ അന്വേഷണം വഴി തിരിച്ചുവിടുന്നതായും പിണറായി വിജയന്‍

ചില മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കുകയാണ്. ഇത്തരം പ്രലോഭനങ്ങളില്‍ വീണുപോകാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണമെന്നും  പിണറായി വിജയന്‍
കുറ്റം ചെയ്തവരെ മാത്രം കുറ്റവാളിയായി കണ്ടാല്‍ മതി; നവമാധ്യമങ്ങള്‍ അന്വേഷണം വഴി തിരിച്ചുവിടുന്നതായും പിണറായി വിജയന്‍

തിരുവനന്തപുരം: കുറ്റം ചെയ്തവരെ കുറ്റവാളിയായി മാത്രം കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ സ്ഥാനമാനങ്ങള്‍ പരിഗണിക്കേണ്ടതില്ല. നവമാധ്യമങ്ങള്‍ വഴി അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പൊലീസ് സേന ഇവയൊന്നും പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 

ചില മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കുകയാണ്. ഇത്തരം പ്രലോഭനങ്ങളില്‍ വീണുപോകാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണമെന്നും  പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ദിലീപിന്റെ ജാമ്യം ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. നവമാധ്യമങ്ങളിലൂടെ ദിലീപിന് വേണ്ടി പിആര്‍ വര്‍ക്ക് നടക്കുന്നുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. നവമാധ്യമങ്ങളിലൂടെ കേസിനെ ബാധിക്കുന്ന തരത്തില്‍ പല വാര്‍ത്തകളും പടച്ചുവന്ന സാഹചര്യത്തിലാണ് പൊലീസ് ഇതൊന്നും പരിഗണിക്കേണ്ടതില്ലെന്ന് പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com