സംഗീത സംവിധായകന്‍ ബിജിപാലിന്റെ ഭാര്യ അന്തരിച്ചു

Published: 29th August 2017 05:53 PM  |  

Last Updated: 29th August 2017 07:21 PM  |   A+A-   |  

കൊച്ചി: സംഗീത സംവിധായകന്‍ ബിജിപാലിന്റെ ഭാര്യ ശാന്തി ബിജിലാല്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകീട്ടായിരുന്നു അന്ത്യം. 

മസ്തിഷ്‌ക്കാഘതമാണ് മരണകാരണം. കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞുവീണ ശാന്തിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു, തിങ്കളാഴ്ച വൈകീട്ടോടെ ആരോഗ്യ സ്ഥിതി മോശമാകുകയായിരുന്നു.

നര്‍ത്തകിയും നൃത്താധ്യാപികയുമാണ് ശാന്തി. ബിജിപാലിന്റെ സംഗീതത്തില്‍ സകലദേവ നൂതെ എന്ന പേരില്‍ ഒരു ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. ഇളയമകള്‍ ദയ ഒരു ചിത്രത്തില്‍ പാടിയിട്ടുണ്ട്. ദേവദത്താണ് മൂത്ത മകന്‍