കേരളത്തില്‍ പാര്‍ട്ടിക്ക് വേരുറപ്പിക്കാന്‍ പുതുവഴികള്‍ തേടി അമിത്ഷാ; കുമ്മനം കേന്ദ്രമന്ത്രിയായേക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th August 2017 09:11 AM |
Last Updated: 30th August 2017 01:14 PM | A+A A- |

തിരുവനന്തപുരം: കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ബിജെപി കേരളഘടകത്തിലെ തമ്മിലടി തടസമായിരിക്കെ എങ്ങനെ മാറ്റിയെടുക്കാനാവുമെന്ന സാധ്യത ആരാഞ്ഞ് പരിവാര്‍ പ്രസ്ഥാനങ്ങളിലെ പ്രമുഖരമുമായി ചര്‍ച്ച നടത്താന്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷാ. ഇതിന്റെ ഭാഗമായി കശ്യപവേദാശ്രമം മേധാവി എംആര്‍ രാജേഷുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ച ഒന്നരമണിക്കൂറിലേറെ നീണ്ടതയാണ് റിപ്പോര്‍്ട്ടുകള്‍. കൂടി്ക്കാഴ്ച ഏറെ നീണ്ടതും ആര്‍എസ്എസ് ഉന്നത കേന്ദ്രങ്ങളിലും സംസ്ഥാന ബിജെപി നേൃത്വത്വവും ഏറെ ആകാംഷയോടെയാണ് കാണുന്നത്. കേന്ദ്രമന്ത്രിസഭാ പുനസംഘടനയോടെ നിലവിലെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കേന്ദ്രമന്തിസഭയിലെത്തുമെന്നതിനാലാണ് ജനരക്ഷാ യാത്രമാറ്റിവെച്ചതെന്നാണ് ബിജെപി നല്‍കുന്ന വിശദീകരണം. അതേസമയം എംആര്‍ രാജേഷ് പാര്‍ട്ടിയുടെ പുതിയ മുഖമാകുമോ എന്ന ആശങ്കയാണ് കേരള നേതാക്കള്‍ക്കുള്ളത്.
ആര്‍എസുഎസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍ പത്രവര്‍ത്തകന്‍ കൂടിയായ രാജേഷ് പഴയ എബിവിപി നേതാവ് കൂടിയാണ്. കൂടാതെ വേദപഠം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വേദാശ്രമത്തിന് സംസ്ഥാനമൊട്ടാകെ ശാഖകളുമുണ്ട്. ഇത് പാര്‍ട്ടിക്ക് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് അമിത്ഷാ കൂടിക്കാഴ്ച നടത്താന്‍ ഇടയാക്കിയത്.
ബിജെപിക്ക് എങ്ങനെ കേരളത്തില്‍ വേരുറുപ്പിക്കാനുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും തേടിയത്. ബിജെപിയില്‍ നിന്നും വിട്ടുപോയവരെ തിരികെയെത്തിച്ചാല്‍ അത് പാര്‍ട്ടിക്ക് നേട്ടമാകുമോ എന്നതും ആരാഞ്ഞു. എന്നാല്‍ കൂടിക്കാഴ്ചയുടെ വിശദീകരണം നല്‍കാന്‍ രാജേഷ് തയ്യാറായില്ല.
കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സിപിഎമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്തിയുള്ള പ്രചാരണം കൊഴുപ്പിക്കാനാണ് ജനരക്ഷായാത്ര ബിജെപി ആസൂത്രണം ചെയ്തത്. കണ്ണൂര്‍, തിരുവന്തപുരം ജില്ലകളില്‍ അമിത്ഷാ യാത്രയില്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി അറിയിച്ചിരുന്നു. ഈ യാത്രയ്ക്ക് നിലമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയുടെ കേരളാ സന്ദര്‍ശനം. യാത്രയുടെ ചുവരെഴുത്തുകളും പരസ്യപ്രചാരണവും പാതിവഴി പിന്നിട്ട ശേഷം ജനരക്ഷായാത്ര രണ്ടാം തവണയും മാറ്റിവെച്ചത് ബിജെപി സംസ്ഥാന നേതൃത്വത്തിന് ക്ഷീണമുണ്ടാക്കും