ബക്രീദിന് അനധികൃത കന്നുകാലി കശാപ്പ് അനുവദിക്കില്ല; സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ്

ഭക്ഷണത്തിനല്ലാതെ, മതപരമായ ആവശ്യങ്ങള്‍ക്ക് മൃഗങ്ങളെ ബലി നല്‍കിയാല്‍ ശക്തമായ നടപടി സ്വീകരിക്കും
ബക്രീദിന് അനധികൃത കന്നുകാലി കശാപ്പ് അനുവദിക്കില്ല; സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ബക്രീദിനോട് അനുബന്ധിച്ച് അനധികൃത കന്നുകാലി കശാപ്പ് അനുവദിക്കില്ലെന്ന് വ്യക്തമാക്കി ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബോര്‍ഡ് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. 

ഭക്ഷണത്തിനായി ഒട്ടകത്തെ വെട്ടരുത് എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുമായി ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, പൊലീസ് മേധാവികള്‍, സംസ്ഥാനങ്ങളിലെ ആനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാര്‍ഗ നിര്‍ദേശമയച്ചിട്ടുണ്ട്. 

പശുവിനെ വെട്ടുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനങ്ങളില്‍ ബക്രീദിനോട് അനുബന്ധിച്ച് പശുവിനെ വെട്ടാന്‍ അനുവദിക്കില്ല. എന്നാല്‍ നിലവില്‍ ഭക്ഷണത്തിനായി ഉപയോഗിച്ചു വരുന്ന മാംസത്തിനായി കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സെക്രട്ടറി രവികുമാര്‍ പറയുന്നു. 

അംഗീകൃത അറവ് ശാലകളില്‍, മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത് പോലെ മാത്രമെ കന്നുകാലി കശാപ്പ് അനുവദിക്കുകയുള്ളു. ഭക്ഷണത്തിനല്ലാതെ, മതപരമായ ആവശ്യങ്ങള്‍ക്ക് മൃഗങ്ങളെ ബലി നല്‍കിയാല്‍ ശക്തമായ നടപടി സ്വീകരിക്കും. 

ഗര്‍ഭിണിയായ മൃഗങ്ങളെ കശാപ്പ് ചെയ്യാന്‍ പാടില്ല. ഇതുകൂടാതെ കുഞ്ഞ് ജനിച്ച് മൂന്ന് മാസത്തില്‍ താഴെ മാത്രമായിട്ടുള്ള മൃഗങ്ങളേയും കശാപ്പിന് ഉപയോഗിക്കരുത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com