മലമ്പുഴയില്‍ വയല്‍ നികത്താന്‍ സിപിഐ നേതാവ് ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ

സിപിഐ പാലക്കാട് ജില്ലാ കൗണ്‍സില്‍ മെമ്പര്‍ പി സുന്ദരനാണ് അനധികൃത ഭൂമിക്ക് കെഎല്‍യു അനുമതി വാങ്ങിത്തരാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയത് - ഒരാഴ്ചയ്ക്കകം അനുമതി നേടിത്തരാമെന്നായിരുന്നു വാഗ്ദാനം
മലമ്പുഴയില്‍ വയല്‍ നികത്താന്‍ സിപിഐ നേതാവ് ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ

പാലക്കാട്: ഇടതുപാര്‍ട്ടി അധികാരത്തിലെത്തിയതിന് പിന്നാലെ കൃഷി, റവന്യൂ വകുപ്പില്‍ സിപിഐക്കാര്‍ അഴിമതി നടത്തുന്നതതായി വ്യാപക ആരോപണം. അനധികൃതമായി നിലം നികത്താന്‍ അനുമതി വാങ്ങിത്തരമാമെന്ന് പറഞ്ഞ് സിപിഐ നേതാവ് കൈക്കൂലിയായി പണം വാങ്ങുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.

സിപിഐ പാലക്കാട് ജില്ലാ കൗണ്‍സില്‍ മെമ്പര്‍ പി സുന്ദരനാണ് അനധികൃത ഭൂമിക്ക് കെഎല്‍യു അനുമതി വാങ്ങിത്തരാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയത്. നിലം നികത്താന്‍ സാധാരണനിലയ്ക്ക് കെഎല്‍യു അനുമതി ലഭിക്കാന്‍ മാസങ്ങള്‍ എടുക്കും. എന്നാല്‍ ഒരാഴ്ചയ്ക്കകം അനുമതി നേടിത്തരാമെന്നായിരുന്നു വാഗ്ദാനം. അതിന് ഒരു ലക്ഷം രൂപ കൈക്കൂലി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. അഡ്വാന്‍സ് തുകയായി 5000 രൂപ വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.

കെഎല്‍യു അനുമതി വാങ്ങുന്നതിനായി ഒരു ലക്ഷം രൂപ അധികമാണെന്ന് പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് പാര്‍ട്ടി ഘടകങ്ങള്‍ക്കും പണം നല്‍കേണ്ടതുണ്ടെന്നായിരുന്നു സിപിഐ നേതാവിന്റെ മറുപടി. സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകളി്ല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ കൂടുതല്‍ പേരില്‍ നിന്നും പണം കൈപ്പറ്റുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com