കേരളത്തില്‍ പട്ടിക ജാതിക്കാര്‍ക്കെതിരേയുള്ള അക്രമങ്ങള്‍ തടയുന്നതിനു നടപടി സ്വീകരിക്കുന്നില്ല:  ദേശീയ കമ്മീഷന്‍

കേരളത്തില്‍ പട്ടിക ജാതിക്കാര്‍ക്കെതിരേയുള്ള അക്രമങ്ങള്‍ തടയുന്നതിനു നടപടി സ്വീകരിക്കുന്നില്ല:  ദേശീയ കമ്മീഷന്‍

ന്യൂഡെല്‍ഹി: കേരളത്തില്‍ പട്ടികജാതിക്കാര്‍ക്കെതിരേ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍. കേരളത്തില്‍ ഈ മാസം 23,24 തിയതികളില്‍ സന്ദര്‍ശനം നടത്തിയ ശേഷം രാഷ്ട്രപതിക്കു കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഈ സാമ്പത്തിക വര്‍ഷം പട്ടികജാതിക്കാര്‍ക്കെതിരേയുണ്ടായ കൊലപാതക കേസുകളില്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല. 65 ലക്ഷം രൂപയോളം നഷ്ടപരിഹാരമായി നല്‍കാനുണ്ടെങ്കിലും എട്ട് ലക്ഷം രൂപയോളം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

അക്രമം നേരിട്ട അഞ്ച് പട്ടികജാതി കുടുംബങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ അക്രമം തടയാനോ അക്രമത്തില്‍പ്പെട്ടവര്‍ക്കു നീതി നല്‍കാനോ സംസ്ഥാന സര്‍ക്കാരിനായിട്ടില്ലെന്നും പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ രാം ശങ്കര്‍ കടാരിയടക്കമുള്ളവരാണ് രാഷ്ട്രപതിക്കു റിപ്പോര്‍ട്ട് നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com