പഴി പറയുന്നവര്‍ കാണണം ഈ ദൃശ്യങ്ങള്‍; കടല്‍ ക്ഷോഭത്തില്‍ നിന്ന് പ്രായമായ ആളെ തോളില്‍ ചുമന്ന് രക്ഷിക്കുന്ന പൊലീസുകാരന്‍( വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 01st December 2017 05:35 PM |
Last Updated: 01st December 2017 05:35 PM | A+A A- |

കൊച്ചി:കടല്‍ ക്ഷോഭത്തെടുര്‍ന്ന് വെള്ളംകയറിയ വീട്ടില്‍ നിന്ന് വൃദ്ധനെ രക്ഷിക്കുന്ന പൊലീസുകാരന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. കൊച്ചി ചെല്ലാനാത്ത് വീടുകളിലേക്ക് കടലിരച്ചു കയറുമ്പോഴാണ് ഭയംകൊണ്ടിരിക്കുന്ന വൃദ്ധനെ തന്റെ ജീവന്‍ വകവയ്ക്കാതെ പൊലീസുകാരന്‍ രക്ഷപ്പെടുത്തുന്നത്.
നടന്നുപോകാം എന്നുപറയുന്ന വൃദ്ധനെ നിങ്ങള്‍ നടന്നുപോയാല്‍ ജീവന്‍കാണില്ലായെന്നു പറഞ്ഞാണ് പൊലീസുകാരന്‍ ചുമലിലേറ്റുന്നത്. കുത്തിയൊഴുകുന്ന വെള്ളത്തിനിടയിലൂടെയാണ് ഇയ്യാള്‍ വൃദ്ധനേയും കൊണ്ട് നടന്നു നീങ്ങുന്നത്.