ഈ പ്രവചനങ്ങള്‍ സത്യമാവുകയാണോ? കേരളത്തില്‍ കൊടുങ്കാറ്റ് പ്രവചിച്ച യുവാവിന്റെ വീഡിയോ വൈറലാകുന്നു

കേരളത്തില്‍ വലിയ കൊടുങ്കാറ്റുണ്ടാകുമെന്ന് പ്രശസ്തരായ മൂന്ന് പേര്‍ മരിക്കുമെന്നും പറഞ്ഞുകൊണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്
ഈ പ്രവചനങ്ങള്‍ സത്യമാവുകയാണോ? കേരളത്തില്‍ കൊടുങ്കാറ്റ് പ്രവചിച്ച യുവാവിന്റെ വീഡിയോ വൈറലാകുന്നു

കേരളത്തില്‍ വലിയ കൊടുങ്കാറ്റുണ്ടാകുമെന്ന് ഒക്‌റ്റോബറില്‍ പ്രവചിച്ച യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഓഖി ചുഴലിക്കാറ്റിന്റെ വരവോടെയാണ് ഇയാളുടെ പ്രവചനം സത്യമാണെന്ന് പറഞ്ഞ് വീഡിയോ വീണ്ടും പ്രചരിക്കുന്നത്. കേരളത്തില്‍ വലിയ കൊടുങ്കാറ്റുണ്ടാകുമെന്ന് പ്രശസ്തരായ മൂന്ന് പേര്‍ മരിക്കുമെന്നും പറഞ്ഞുകൊണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 

പ്രാര്‍ത്ഥനയിലൂടെയാണ് തനിക്ക് ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞതെന്നാണ് യുവാവിന്റെ വാദം. ഇതിന് മുന്‍പ് താന്‍ ഉഴവൂര്‍ വിജയന്റേയും ഐ.വി. ശശിയുടേയും മരണം പ്രവചിച്ചിട്ടുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്. മലയാറ്റൂര്‍ മലയില്‍ നിന്നുകൊണ്ടാണ് യുവാവ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇനി പ്രശസ്തരായ മൂന്ന് പേര്‍ കൂടി മരിക്കുമെന്നും അതില്‍ ഒരാളുടെ മരണം കേരളത്തില്‍ വലിയ ആഘാതമുണ്ടാക്കുമെന്നാണ് ഇയാള്‍ പറയുന്നത്. 2018 ലെ ദുഖവെള്ളിക്ക് മുന്‍പ് ഈ ദുരന്തങ്ങളെല്ലാം വരുമെന്നാണ് പ്രവചനം. തൃശൂര്‍ മേഖലയില്‍ ഭൂചലനമുണ്ടാകുമെന്നും ജിഎസ്ടിക്ക് പരിഹാരം വരുമെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. 

ഓഖി ചുഴലിക്കാറ്റിന്റെ വരവോടെ ഇയാളുടെ പ്രവചനങ്ങള്‍ സത്യമാണെന്ന് പറഞ്ഞുകൊണ്ട് നിരവധിപേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്. ഇയാളുടെ മറ്റ് പ്രവചനങ്ങളും ഫലിക്കും എന്നുള്ള രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com