കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞു; ജാഗ്രതാ നിര്‍ദേശം

തെക്കന്‍ കേരളത്തില്‍ കനത്ത മഴയും കടല്‍ ക്ഷോഭവും രൂക്ഷമായി തുടരുന്നതിനിടയില്‍ വടക്കന്‍ കേരളത്തിലും  ശക്തമായ കടല്‍ ക്ഷോഭത്തിന് തുടക്കമാകുന്നു.  
കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞു; ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: തെക്കന്‍ കേരളത്തില്‍ കനത്ത മഴയും കടല്‍ ക്ഷോഭവും രൂക്ഷമായി തുടരുന്നതിനിടയില്‍ വടക്കന്‍ കേരളത്തിലും  ശക്തമായ കടല്‍ ക്ഷോഭത്തിന് തുടക്കമാകുന്നു.  കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞു. കാപ്പാട്, കടലുണ്ടി, താനൂര്‍ എന്നിവിടങ്ങളിലാണ് കടല്‍ ഉള്‍വലിഞ്ഞത്. ഇതേതുര്‍ന്ന് കോഴിക്കോട് തീരദേശവാസികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. ബീച്ചുകളില്‍ നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു. 

കേരളത്തില്‍ ഇടവിട്ട് കനത്ത മഴയും ശക്തമായ കാറ്റും തുടരും. അടുത്ത മണിക്കൂറുകളില്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിച്ചു. 

ഇനിയും ഒരാഴ്ച കടല്‍ ക്ഷോഭം തുടരുമെന്നും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com