ഒടുവില്‍ അബിയുടെ വീട്ടില്‍ ദിലീപ് എത്തി

വാപ്പച്ചിയുടെ വേര്‍പാടില്‍ നിന്നും ഇനിയും മുക്തരാവാത്ത ഷെയിനും സഹോദരങ്ങളും ദിലീപിന്റെ ആശ്വാസവാക്കുകളിലും ഒന്നും മിണ്ടാനാകാതെ നിന്നതേയുളളു.
ഒടുവില്‍ അബിയുടെ വീട്ടില്‍ ദിലീപ് എത്തി

കൊച്ചി: തന്റെ പ്രിയ സുഹൃത്തിന്റെ വീട്ടില്‍ ഒടുവില്‍ ദിലീപ് എത്തി. അബിയുടെ ഓര്‍മ്മകള്‍ നിറഞ്ഞ വീട്ടിലെത്തിയ ദിലീപ് അബിയുടെ മക്കളേയും ഭാര്യയേും ആശ്വസിപ്പിച്ചു. ദിലീപ് വീട്ടിലെത്തിയപ്പോള്‍ ഷെയിന്‍ നിഗവും അടുത്ത ബന്ധുക്കളും ഉണ്ടായിരുന്നു. വാപ്പച്ചിയുടെ വേര്‍പാടില്‍ നിന്നും ഇനിയും മുക്തരാവാത്ത ഷെയിനും സഹോദരങ്ങളും ദിലീപിന്റെ ആശ്വാസവാക്കുകളിലും ഒന്നും മിണ്ടാനാകാതെ നിന്നതേയുളളു.

മിമിക്രി വേദികളിലൂടെ ഒരുമിച്ച് സിനിമയിലെത്തിയവരാണ് ദിലീപും അബിയും. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി, ദിലീപ്, നാദിര്‍ഷ സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍. 'ദേ മാവേലി കൊമ്പത്ത്' എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു. സൈന്യം, രസികന്‍ എന്നീ ചിത്രങ്ങളില്‍ അബിയും ദിലീപും ഒന്നിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com