ഓഖി : തമിഴ്‌നാടിന് സഹായം വാഗ്ദാനം ചെയ്ത മോദി കേരളത്തെ അവഗണിച്ചു

കേരള മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തിയതായി വിവരമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു
ഓഖി : തമിഴ്‌നാടിന് സഹായം വാഗ്ദാനം ചെയ്ത മോദി കേരളത്തെ അവഗണിച്ചു

തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള നാശനഷ്ടങ്ങളെക്കുറിച്ച് തിരക്കി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, കാറ്റ് വന്‍ ദുരിതം വിതച്ച കേരളത്തെ അവഗണിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ തിരക്കി ഇന്നലെ രാത്രി വരെ പ്രധാനമന്ത്രി വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കേരള മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തിയതായി വിവരമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും അറിയിച്ചു. 

ഓഖി ചുഴലിക്കാറ്റിലും തുടര്‍ന്നുള്ള ദുരിതങ്ങളിലുമായി സംസ്ഥാനത്ത് 15 ഓളം പേര്‍ മരിച്ചിട്ടും പ്രധാനമന്ത്രി അനുശോചനം പോലും അറിയിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലുണ്ടാകുന്ന സംഭവങ്ങളില്‍പ്പോലും ട്വിറ്ററിലൂടെയും അല്ലാതെയും പ്രതികരിക്കുന്ന പ്രധാനമന്ത്രി, കേരളത്തിലുണ്ടായ കെടുതികള്‍ അറിഞ്ഞമട്ട് കാണിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. 

അതേസമയം ഓഖി ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ചോദിച്ച് നരേന്ദ്രമോദി, മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ വിളിച്ചിരുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ പളനിസാമി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ സഹായവും തമിഴ്‌നാടിന് ഉണ്ടാകുമെന്ന് മോദി ഉറപ്പുനല്‍കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com