ശബരിമലയിലെ ദര്‍ശനം നിര്‍ത്തി നട അടച്ചോ? സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍

ആന്ധ്രാപ്രദേശ്, കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും നിരവധി ഫോണ്‍ കോളുകളാണ് സന്നിധാനത്തെ ഇന്‍ഫോര്‍മേഷന്‍ ഓഫീസിലേക്ക് വരുന്നത്
ശബരിമലയിലെ ദര്‍ശനം നിര്‍ത്തി നട അടച്ചോ? സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍

പത്തനംതിട്ട: ഓഖി ചുഴലിക്കാറ്റിന്റെ ആശങ്കകള്‍ പതിയെ ഒഴിഞ്ഞു തുടങ്ങിയെങ്കിലും ശബരിമല സന്നിധാനത്ത് ആശങ്ക ഒഴിയുന്നില്ല. ഒഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ശബരിമല നട അടച്ചതായി സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടന്നതോടെ ആന്ധ്രാപ്രദേശ്, കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും നിരവധി ഫോണ്‍ കോളുകളാണ് സന്നിധാനത്തെ ഇന്‍ഫോര്‍മേഷന്‍ ഓഫീസിലേക്ക് വരുന്നത്.  

ശബരിമലയിലെ ഇപ്പോഴത്തെ കാലാവസ്ഥ, പമ്പയിലെ ജലനിരപ്പ്,  ദര്‍ശനം നിര്‍ത്തി നട അടച്ചിട്ടിരിക്കുകയാണോ എന്നീ കാര്യങ്ങള്‍ ആരാഞ്ഞാണ് ഫോണ്‍ കോളുകള്‍ എത്തുന്നത്. ഒഖിയെ തുടര്‍ന്ന് ശബരിമലയിലെ കാലാവസ്ഥ മോശമാണെന്ന വാര്‍ത്ത പരന്നതോടെ സന്നിധാനത്തേക്കെത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. 

ഇതര സംസ്ഥാനങ്ങളിലെ സമൂഹമാധ്യമങ്ങളിലൂടെയാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതരുടെ നിലപാട്. വരും ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന തീര്‍ഥാടകരാണ് സന്നിധാനത്തെ ഇന്‍ഫോര്‍മേഷന്‍ സെന്ററിലേക്ക് ഫോണ്‍ വിളിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com