• കേരളം
  • നിലപാട്
  • ദേശീയം
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
  • രാജ്യാന്തരം
  • ധനകാര്യം
  • ചലച്ചിത്രം
  • കായികം
  • ആരോഗ്യം
  • ജീവിതം
Home കേരളം

ഫോട്ടോ പത്രത്തില്‍ ഒന്നാം പേജില്‍ വരുത്തുന്ന ഉമ്മന്‍ചാണ്ടി മോഡല്‍ ഉത്തരവാദിത്തമല്ല പിണറായിയുടെ രീതി; ഹരീഷ് വാസുദേവന്‍

By സമകാലികമലയാളം ഡെസ്‌ക്   |   Published: 04th December 2017 09:49 AM  |  

Last Updated: 04th December 2017 09:49 AM  |   A+A A-   |  

0

Share Via Email

harisjhiyi

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടുപോയ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നാട്ടുകാര്‍ പ്രതിഷേധം നടത്തിയത് വാര്‍ത്തയായിരുന്നു. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മഖ്യമന്ത്രി എത്തിയത് ഏറെ വൈകിയെന്നാരോപിച്ചാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.

എന്നാല്‍ ദുരന്തം ബാധിച്ച വീടുകല്‍ കയറി ഇറങ്ങുന്നതിന് പകരം ഓഫിസില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ശരിയെന്ന നിലപാടില്‍ പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ രംഗത്തെത്തിയിരിക്കുകയാണ്. പിണറായിയെ ന്യായീകരിക്കുന്നതിനൊപ്പം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ചുകൊണ്ടുമാണ് ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

'മുഖ്യമന്ത്രി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍മാനാണ്. വീടുകള്‍ കയറി ആളുകളെ നേരില്‍ കണ്ടു വൈകാരികമായി ആശ്വസിപ്പിച്ച് ഫോട്ടോ പത്രത്തില്‍ ഒന്നാം പേജില്‍ വരുത്തുന്ന ഉമ്മന്‍ചാണ്ടി മോഡല്‍ ഉത്തരവാദിത്തമല്ല, ഓഫീസില്‍ ഇരുന്ന് സ്ഥിതിഗതികള്‍ സമയാസമയം നിയന്ത്രിക്കുന്ന ഒരു ഓപ്പറേഷന്‍ ഹെഡിന്റെ പണിയാണ് മുഖ്യമന്ത്രി നടത്തേണ്ടത്. അത് നല്ലൊരു രാഷ്ട്രീയമാറ്റമാണ്. അഭിനന്ദനങ്ങള്‍'- ഇങ്ങനെയായിരുന്നു ഹരീഷിന്റെ വാക്കുകള്‍.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മുഖ്യമന്ത്രി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാനാണ്. വീടുകൾ കയറി ആളുകളെ നേരിൽ കണ്ടു വൈകാരികമായി ആശ്വസിപ്പിച്ച് ഫോട്ടോ പത്രത്തിൽ ഒന്നാം പേജിൽ വരുത്തുന്ന ഉമ്മൻചാണ്ടി മോഡൽ ഉത്തരവാദിത്തമല്ല, ഓഫീസിൽ ഇരുന്ന് സ്ഥിതിഗതികൾ സമയാസമയം നിയന്ത്രിക്കുന്ന ഒരു ഓപ്പറേഷൻ ഹെഡിന്റെ പണിയാണ് മുഖ്യമന്ത്രി നടത്തേണ്ടത്. അത് നല്ലൊരു രാഷ്ട്രീയമാറ്റമാണ്. അഭിനന്ദനങ്ങൾ.

പക്ഷെ മനോരമയും മാതൃഭൂമിയുമാണ് സത്യത്തിൽ കേരളം ഭരിക്കുന്നത്. ഉമ്മൻചാണ്ടി മോഡൽ വൈകാരിക ഷോ ആണ് അവർക്ക് വേണ്ടത്.

"രാത്രിയിലും കണ്ണിമ ചിമ്മാതെ മുഖ്യമന്ത്രി"

"ഉറക്കം ഇല്ലാത്തതിനാൽ പ്രഷർ കൂടി പ്രഷറിന്റെ ഗുളിക കഴിക്കാൻ മുഖ്യമന്ത്രിയെ നിർബന്ധിക്കുന്ന ഭാര്യ കമല"

"മണലിൽ പൂണ്ട ആംബുലൻസ് തള്ളാൻ ആവേശമായി മുഖ്യമന്ത്രിയും"

എന്നിങ്ങനെ അവർക്ക് വേണ്ടതു പോലുള്ള 'ദുരന്ത വാർത്ത'കളും ഉണ്ടാക്കണം. ഇല്ലെങ്കിൽ മുഖ്യമന്ത്രി അനുഭവിക്കും.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ സമകാലിക മലയാളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
    Related Article
  • കേരളതീരത്ത് ഇന്ന് ശക്തമായ കടലാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
  • പിണറായിക്ക് നല്ലത് സെക്രട്ടറി പണി; ഭരിക്കാന്‍ മിടുക്കന്‍ വി എസ് എന്നും കെ സുരേന്ദ്രന്‍
TAGS
ഹരീഷ് വാസുദേവന്‍ Pinarayi ഓഖി Facebook post

O
P
E
N

മലയാളം വാരിക

print edition
ജീവിതം
കയ്യില്‍ തോക്കുമായി കൊലവിളിച്ച് വിദ്യാര്‍ത്ഥി ; ആലിംഗനം കൊണ്ട് കീഴടക്കി കോച്ച് ; വീഡിയോ വൈറല്‍
അടുത്ത ഓസ്‌കര്‍ ഇവന് കിട്ടും; 'അന്തംവിട്ട' അഭിനയവുമായൊരു കുതിര, വീഡിയോ
പ്രതീകാത്മക ചിത്രം'മാസങ്ങളോളം കിടക്ക പങ്കിടില്ല എന്ന് വാശി പിടിക്കുന്നവര്‍; ഏത് വഴക്കും ഒരു ചെറു ചുംബനത്തില്‍ പോലും മറക്കുന്നവള്‍'; കുറിപ്പ്
എൻജിനീയറിങ് ബിരുദധാരി, എംബിഎയ്ക്ക് പഠിക്കുമ്പോൾ നാടുവിട്ടു; നടൻ ശിവകാർത്തികേയന്റെ സഹപാഠി കഴിഞ്ഞ പതിനഞ്ചുവർഷമായി തെരുവിൽ, കഥ
18 സംസ്ഥാനങ്ങള്‍, 16,000 കിലോമീറ്റര്‍; ഇന്ത്യയെ കണ്ടെത്തണമെന്ന് അമ്മയ്ക്ക് മോഹം, ബൈക്കില്‍ സാധിച്ചു കൊടുത്ത് മകന്‍
arrow

ഏറ്റവും പുതിയ

കയ്യില്‍ തോക്കുമായി കൊലവിളിച്ച് വിദ്യാര്‍ത്ഥി ; ആലിംഗനം കൊണ്ട് കീഴടക്കി കോച്ച് ; വീഡിയോ വൈറല്‍

അടുത്ത ഓസ്‌കര്‍ ഇവന് കിട്ടും; 'അന്തംവിട്ട' അഭിനയവുമായൊരു കുതിര, വീഡിയോ

'മാസങ്ങളോളം കിടക്ക പങ്കിടില്ല എന്ന് വാശി പിടിക്കുന്നവര്‍; ഏത് വഴക്കും ഒരു ചെറു ചുംബനത്തില്‍ പോലും മറക്കുന്നവള്‍'; കുറിപ്പ്

എൻജിനീയറിങ് ബിരുദധാരി, എംബിഎയ്ക്ക് പഠിക്കുമ്പോൾ നാടുവിട്ടു; നടൻ ശിവകാർത്തികേയന്റെ സഹപാഠി കഴിഞ്ഞ പതിനഞ്ചുവർഷമായി തെരുവിൽ, കഥ

18 സംസ്ഥാനങ്ങള്‍, 16,000 കിലോമീറ്റര്‍; ഇന്ത്യയെ കണ്ടെത്തണമെന്ന് അമ്മയ്ക്ക് മോഹം, ബൈക്കില്‍ സാധിച്ചു കൊടുത്ത് മകന്‍

arrow


FOLLOW US

Copyright - samakalikamalayalam.com 2019

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം