40 ബോട്ടുകളില്‍ 516 മത്സ്യത്തൊഴിലാളികള്‍ ഗുജറാത്ത് തീരത്തെത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th December 2017 05:40 PM |
Last Updated: 04th December 2017 05:40 PM | A+A A- |

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മൂലം കടലില്‍ കുടുങ്ങിയ ബോട്ടുകളില്‍ 40 എണ്ണം ഗുജറാത്തിലെ ബെരാവര്‍ തീരത്ത് എത്തിയതായി വിവരം ലഭിച്ചു. ഇതില്‍ 516 മത്സ്യത്തൊഴിലാളികള്‍ ഉണ്ടെന്നും തീരസംരക്ഷണ സേന അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇതിലുള്ളതെന്നാണ് വിവരം. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസം കേരളത്തിലെ 66 ബോട്ടുകളും തമിഴ്‌നാട്ടിലെ 2 ബോട്ടുകളും മഹാരാഷ്ട്ര തീരത്ത് അടുത്തിരുന്നു. ഈ ബോട്ടുകളിലെ 952 മത്സ്യത്തൊഴിലാളികളെ കൊണ്ട് വരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.