ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ തന്റെ ഫോട്ടോ വേണ്ട : പി ജയരാജന്‍

ചിലയിടങ്ങളില്‍ എന്റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയതായി കണ്ടു. അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറണം.
ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ തന്റെ ഫോട്ടോ വേണ്ട : പി ജയരാജന്‍

കണ്ണൂര്‍ : സിപിഎം സമ്മേളനങ്ങളോട് അനുബന്ധിച്ച് സ്ഥാപിക്കുന്ന ഫഌക്‌സ് ബോര്‍ഡുകളില്‍ തന്റെ ഫോട്ടോ വേണ്ടെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പിസജയരാജന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയരാജന്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. ചിലയിടങ്ങളില്‍ എന്റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയതായി കാണാന്‍ കഴിഞ്ഞു.അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ പിന്മാറണം. ഇതുയര്‍ത്തി ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും ജയരാജന്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. 

നേരത്തെ ജയരാജനെ വാഴ്ത്തി നൃത്തശില്‍പ്പവും പോസ്റ്ററുകളും സംഗീത ആല്‍ബവും ഇറക്കിയതിന് സിപിഎംസംസ്ഥാനകമ്മിറ്റിയില്‍ പി ജയരാജനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. വ്യക്തിപൂജയെ പ്രോല്‍സാഹിപ്പിക്കുകയാണ് ജയരാജന്‍ ചെയ്യുന്നതെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം.
 

ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരം


സിപിഐ(എം) സമ്മേളനങ്ങള്‍ വലിയ ജന പങ്കാളിത്തത്തോട് കൂടി നടന്നുവരികയാണ്. 
ജനങ്ങളാകെ മുന്‍കൈ എടുത്തുകൊണ്ട് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.എന്നാല്‍ ചിലയിടങ്ങളില്‍ എന്റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തിയതായി കാണാന്‍ കഴിഞ്ഞു.അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ പിന്മാറണം.ഇതുയര്‍ത്തി ശത്രു മാധ്യമങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.അതിനു സഹായകരണമാണ് ഇത്തരം ബോര്‍ഡുകള്‍.
സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണ് പ്രചരിപ്പിക്കേണ്ടത്.
ഈ ഉദ്ദേശം സാധ്യമാക്കുന്നതിന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com