ഓഖി ദുരന്തം: സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജിന് രൂപം നല്‍കും

ഓഖി ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കുന്നു.നാളത്തെ മന്ത്രിസഭായോഗം അന്തിമപാക്കേജിന് അംഗീകാരം നല്‍കും
ഓഖി ദുരന്തം: സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പാക്കേജിന് രൂപം നല്‍കും

തിരുവനന്തപുരം: ഓഖി ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കുന്നു.നാളത്തെ മന്ത്രിസഭായോഗം അന്തിമപാക്കേജിന് അംഗീകാരം നല്‍കും. ഇതിനായി റവന്യൂ ഫിഷറിസ്, ടൂറിസം മന്ത്രിമാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തി. മത്സ്യബന്ധനം സാമഗ്രകികള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കും. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത എന്നിവിടങ്ങളില്‍ ഫിഷറിസ് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും തീരുമാനമായി.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ വെച്ച് വള്ളങ്ങളും വലയും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിരമായി ധനസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ കളക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. 

ചുഴലിക്കാറ്റില്‍ ഇതുവരെ 32 മലയാളികളാണ് മരിച്ചത്. നിരവധിപേര്‍ക്ക് വള്ളവും വലയും നഷ്ടമായിരുന്നു. കടല്‍ക്ഷോഭത്തില്‍ രക്ഷപ്പെട്ട് കേരളതീരങ്ങളില്‍ എത്തിയവര്‍ക്ക് എല്ലാവിധ സഹായവും നല്‍കണമെന്നും മുഖ്യമന്ത്രി കളക്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com