ചരമ വാര്‍ത്ത നല്‍കി കടന്നു കളഞ്ഞ വ്യക്തിയെ കണ്ടെത്തി; മക്കള്‍ക്ക് ഭാരമാവാതിരിക്കാന്‍ നാടുവിടുകയായിരുന്നു

ശാരീരികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാലും, മക്കള്‍ക്ക് ഭാരമാവാതിരിക്കാനും വേണ്ടിയാണ് നാടുവിടാന്‍ തീരുമാനിച്ചത്‌
ചരമ വാര്‍ത്ത നല്‍കി കടന്നു കളഞ്ഞ വ്യക്തിയെ കണ്ടെത്തി; മക്കള്‍ക്ക് ഭാരമാവാതിരിക്കാന്‍ നാടുവിടുകയായിരുന്നു

കണ്ണൂര്‍: സ്വന്തം ചരമ വാര്‍ത്ത പത്രങ്ങളിലൂടെ നല്‍കിയതിന് ശേഷം കാണാതായ വ്യക്തിയെ പൊലീസ് കണ്ടെത്തി. തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശി ജോസഫിനെ കോട്ടയത്ത് നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. 

ശാരീരികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാലും, മക്കള്‍ക്ക് ഭാരമാവാതിരിക്കാനും വേണ്ടിയാണ് താന്‍ നാടുവിടാന്‍ തീരുമാനിച്ചതെന്നാണ് ജോസഫ് പൊലീസിനോട് പറയുന്നത്. കോട്ടയത്ത് നിന്നും പിടികൂടിയ ജോസഫിനെ ഇന്ന് തന്നെ സ്വദേശമായ തളിപ്പറമ്പില്‍ എത്തിക്കും. 

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പ്രമുഖ പത്രങ്ങളില്‍ സ്വന്തം ചരമ കുറിപ്പും, ആദരാഞ്ജലിയും നല്‍കിയതിന് ശേഷം ജോസഫ്  അപ്രത്യക്ഷനായത്. പത്രത്തില്‍ വന്നിരിക്കുന്ന ചരമ വാര്‍ത്ത കണ്ടതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചരമ വാര്‍ത്ത പത്രത്തില്‍ വന്നതിന് ശേഷം ജോസഫിനെ കാണാനില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി. കേരളത്തിന് പുറത്തേക്ക് കടന്നിട്ടുണ്ടാകും എന്ന് കരുതി വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കോട്ടയത്ത് നിന്നും കണ്ടെത്തുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com