ഓഖി ദുരന്തം: മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചത് കേന്ദ്രത്തിന് എന്ന് കാലാവസ്ഥ വിദഗ്ധന്‍

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 06th December 2017 07:30 PM  |  

Last Updated: 06th December 2017 07:30 PM  |   A+A-   |  

 

തിരുവനന്തപുരം: സംസ്ഥാനത്ത് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്രത്തിന് പിഴവ് സംഭവിച്ചതായി പ്രശസ്ത ശാസ്ത്ര നിരീക്ഷകന്‍  ഡോ രാജഗോപാല്‍ കമ്മത്ത്. നാലുഘട്ടങ്ങളിലായുളള മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം കേരളത്തിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ പിഴവ് സംഭവിച്ചതായി രാജഗോപാല്‍ കമ്മത്ത് ഫെയ്‌സബുക്കില്‍ കുറിച്ചു. ഇതിന് പുറമേ മാധ്യമങ്ങളെ കൃത്യമായി അറിയിക്കുന്നതിലും കേന്ദ്രം പരാജയപ്പെട്ടുവെന്ന് ഫെയ്‌സബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു. 

ആദ്യഘട്ടത്തില്‍ ചുഴലിക്കാറ്റ് വീശീയടിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് അഥവാ മൂന്ന് ദിവസം മുന്‍പ് 'പ്രീ സൈക്ലോണ്‍ വാച്ച്' എന്ന പേരില്‍ മുന്നറിയിപ്പ് നല്‍കണം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചുഴലിക്കാറ്റ് രൂപാന്തരപ്പെടുന്നത് ഉള്‍പ്പെടെയുളള വിവരങ്ങളാണ് ഇതിന്റെ ഭാഗമായി നല്‍കേണ്ടത്. ഇത് ട്രോപ്പിക്കല്‍ സൈക്ലോണ്‍ ആയി രൂപം മാറി തീവ്രത കൈവരിക്കാനുളള സാധ്യതയും വ്യക്തമാക്കുന്നതായിരിക്കണം ആദ്യഘട്ട മുന്നറിയിപ്പ്.

രണ്ടാംഘട്ടത്തില്‍ 'സൈക്ലോണ്‍ അലര്‍ട്ട് 'എന്ന പേരില്‍ 48 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കണമെന്നാണ് വ്യവസ്ഥ എന്നും രാജഗോപാല്‍ കമ്മത്ത് പറയുന്നു. തീരത്ത് അനുഭവപ്പെടാന്‍ ഇടയുളള മോശം കാലാവസ്ഥ ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തണം. ചുഴലിക്കാറ്റിന്റെ ദിശ, ചലനം , തീവ്രത ഉള്‍പ്പെടെയുളള വിവരങ്ങളും ഇതില്‍ പ്രതിപാദിക്കണം.  തീരപ്രദേശങ്ങളില്‍ മോശം കാലാവസ്ഥ അനുഭവപ്പെടുമെന്ന മുന്നറിയിപ്പ് മത്സ്യതൊഴിലാളികള്‍, മീഡിയ , പൊതുജനങ്ങള്‍ എന്നിവരെ അറിയിക്കണം.

മൂന്നാംഘട്ടത്തില്‍   'സൈക്ലോണ്‍ വാര്‍ണിങ് 'എന്ന പേരില്‍ 24 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കണം. തീര പ്രദേശത്ത് അനുഭവപ്പെടാന്‍ പോകുന്ന മോശം കാലാവസ്ഥ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നതിന് ഒപ്പം മൂന്നുമണിക്കൂറിന്റെ ഇടവേളകളില്‍ ചുഴലിക്കാറ്റിന്റെ തല്‍സ്ഥിതിയും വ്യക്തമാക്കണം. തീരപ്രദേശത്ത് ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന്റെ കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നത് ഈ ഘട്ടത്തിലാണെന്നും രാജഗോപാല്‍ കമ്മത്ത് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. മഴയുടെ തീവ്രത, കാറ്റ് ഉള്‍പ്പടെയുളള കാര്യങ്ങള്‍ കൃത്യമായി മത്സ്യതൊഴിലാളികള്‍, മീഡിയ , പൊതുജനങ്ങള്‍, ദുരന്തനിവാരണ അതോറിറ്റി എന്നിവരെ അറിയിക്കണം. 

നാലാംഘട്ടത്തില്‍ 'പോസ്്റ്റ് ലാന്‍ഡ്ഫാള്‍     ഔട്ട്‌ലുക്ക് 'എന്ന പേരില്‍ ചുഴലിക്കാറ്റ് തീരത്ത് വീശിയടിക്കുന്നതിന് 12 മണിക്കൂര്‍ മുന്‍പ് നല്‍കേണ്ട മുന്നറിയിപ്പിനെ സംബന്ധിച്ച് പ്രതിപാദിക്കുന്നു. ചുഴലിക്കാറ്റിന്റെ ദിശ ഉള്‍പ്പെടെയുളള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഉള്‍പ്രദേശങ്ങളിലേക്ക് കാറ്റുവീശുമോ എന്നത് ഉള്‍പ്പെടെയുളള വിവരങ്ങളും നല്‍കേണ്ടത് ഈ ഘട്ടത്തിലാണ്. 

ഈ നിലയില്‍ യഥാവിധി മുന്നറിയിപ്പുകള്‍ നല്‍കുന്നതിന് കേന്ദ്ര കാലാവസ്ഥ വകുപ്പിന് പിഴവ് സംഭവിച്ചെന്ന് രാജഗോപാല്‍ കമ്മത്ത് ഫെയ്‌സ് ബുക്ക് പോസ്റ്റിലുടെ വിമര്‍ശിച്ചു.

രാജഗോപാല്‍ കമ്മത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

IMD has also failed in providing the four stage alert in the case of Ockhi . Popular visual/ print media was not informed about the warning. 
Below given is the expected four stage warning by IMD in case of cyclone, which they failed to provide in the case of Ockhi.

First stage warning: . "PRE CYCLONE WATCH" is issued 72 hours in advance contains early warning about the development of a cyclonic disturbance in the north Indian Ocean, its likely intensification into a tropical cyclone and the coastal belt likely to experience adverse weather.

The Second Stage warning known as "CYCLONE ALERT" is issued at least 48 hrs. in advance of the expected commencement of adverse weather over the coastal areas. It contains information on the location and intensity of the storm likely direction of its movement, intensification, coastal districts likely to experience adverse weather and advice to fishermen, general public, media and disaster managers.

Third Stage warning known as "CYCLONE WARNING" issued at least 24 hours in advance of the expected commencement of adverse weather over the coastal areas. Landfall point is forecast at this stage.These warnings are issued at 3 hourly interval giving the latest position of cyclone and its intensity, likely point and time of landfall, associated heavy rainfall, strong wind and storm surge along with their impact and advice to general public, media, fishermen and disaster managers.

The Fourth Stage of warning known as "POST LANDFALL OUTLOOK" is issued at least 12 hours in advance of expected time of landfall. It gives likely direction of movement of the cyclone after its landfall and adverse weather likely to be experienced in the interior areas.