കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ വാദം പൂര്‍ത്തിയായി ; വിധി ചൊവ്വാഴ്ച

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.
കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ വാദം പൂര്‍ത്തിയായി ; വിധി ചൊവ്വാഴ്ച

 കൊച്ചി : സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിധി ചൊവ്വാഴ്ച പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. അസം സ്വദേശി അമീറുള്‍ ഇസ്ലാമാണ് കേസിലെ ഏക പ്രതി. കേസില്‍ അന്തിമ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് വിധി പ്രസ്താവം ചൊവ്വാഴ്ച നടത്തുമെന്ന് കോടതി വ്യക്തമാക്കിയത്. 

നവംബര്‍ മാസം 22 നാണ് കേസില്‍ അന്തിമ വാദം ആരംഭിച്ചത്. പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടി അഡ്വ. ബി എ ആളൂരാണ് ഹാജരായിരുന്നത്. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിക്ക് വേണ്ടി ഹാജരായ വക്കീലാണ് ആളൂര്‍. 

2016 ഏപ്രില്‍ 28 നാണ് നിയമവിദ്യാര്‍ത്ഥിനിയായ പെരുമ്പാവൂര്‍ സ്വദേശിനി ജിഷ അതിക്രൂരമായി കൊല്ലപ്പെടുന്നത്. അന്ന് വൈകീട്ട് ജിഷയുടെ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി, പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്നുവെന്നാണ് കേസ്. 

ലോക്കല്‍ പൊലീസ് ആദ്യം ഗൗനിക്കാതിരുന്ന കേസ് സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ത്വരിതമാകുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് ജിഷവധം പ്രചാരണായുധമാക്കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തന്നെ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com