ദിലീപിന് സമന്‍സ്; 19 ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2017 06:06 PM  |  

Last Updated: 06th December 2017 06:14 PM  |   A+A-   |  

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് സമന്‍സ്. ദിലീപ് 19ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് സമന്‍സ്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് ദിലീപ് ഹാജരാകേണ്ടത്. അടുത്ത ദിവസം തന്നെ പൊലീസ് സമന്‍സ് ദിലീപിന് കൈമാറും

കേസില്‍ കുറ്റപത്രം സ്വീകരിച്ച സാഹചര്യത്തിലാണ് ദിലീപിന് സമന്‍സ് അയച്ചത്. മറ്റു പ്രതികാളായ വിഷ്ണു,മേസ്തിരി എന്നിവര്‍ക്കും നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയച്ചിട്ടുണ്ട്. 

ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം നല്‍കിയത്. ആക്രമണത്തിനിരയായ നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ താരനിശയ്ക്കിടെയാണ് സംഭവം നടന്നതെന്നും നടന്‍ സിദ്ദിഖ് സംഭവത്തിന് സാക്ഷിയാണെന്നും കുറ്റപത്രത്തിലുണ്ട്. 

കുറ്റപത്രത്തിലെ 12 പ്രതികളില്‍ മറ്റ് പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു. 19ന് കേസിലെ മുഴുവന്‍ പ്രതികളും കോടതിയില്‍ നേരിട്ട് ഹാജരാകണം. ഇതിന് ശേഷം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കൈമാറും