ബാബ്‌റി ദിനത്തില്‍ പ്രകോപനവുമായി സംഘപരിവാര്‍, സംസ്ഥാനത്തുടനീളം ലഡു വിതരണം ചെയ്തു 'ആഘോഷം'

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മധുരം വിതരണം ചെയ്താണ് സംഘപരിവാര്‍ സംഘടനകള്‍ മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനം 'ആഘോഷിച്ചത്'. 
ബാബ്‌റി ദിനത്തില്‍ പ്രകോപനവുമായി സംഘപരിവാര്‍, സംസ്ഥാനത്തുടനീളം ലഡു വിതരണം ചെയ്തു 'ആഘോഷം'

തിരുവന്തപുരം:   ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനത്തില്‍ പ്രകോപനവുമായി സംഘപരിവാര്‍ സംഘടനകള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മധുരം വിതരണം ചെയ്താണ് സംഘപരിവാര്‍ സംഘടനകള്‍ മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനം 'ആഘോഷിച്ചത്'. 


ബാബ്‌റി മസ്ജിദ് പൊളിക്കാന്‍ ഉദേശിച്ചിരുന്നില്ലെന്നും ആള്‍ക്കൂട്ടമാണ് ഇത് ചെയ്‌തെന്നുമാണ് മസ്ജിദ് പൊളിച്ചതിന് ശേഷം ബിജെപി നേതൃത്വം നല്‍കിയ വിശദീകരണം. കോടതിയിലും ഇതേ നിലപാടാണ് പാര്‍ട്ടിയും മറ്റു പരിവാര്‍ സംഘടനകളും സ്വീകരിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ ബാബ്‌റി ദിനം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കരിദിനമായി ആചരിച്ചപ്പോഴും, സംയമനത്തോടെയുളള സമീപനമാണ് സംഘപരിവാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം കടുത്ത പ്രകോപനം ഉണ്ടാക്കുന്ന രീതിയില്‍ സംസ്ഥാനത്തുടനീളം മധുര പലഹാര വിതരണം നടത്തി ദിനം ആഘോഷിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലുടെ സംഘനേതാക്കള്‍ പ്രചരിപ്പിച്ചു. 

 ജയ് ശ്രീറാം എന്ന അഭിവാദ്യം ഉള്‍പ്പെടെ വിവിധ വിവരണങ്ങളുടെ അകമ്പടിയോടെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകനായ പ്രതീഷ് വിശ്വനാഥാണ് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നടന്ന മധുര വിതരണത്തിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  കാശിയിലെയും മഥുരയിലെയും കെട്ടിടങ്ങള്‍ തകര്‍ക്കുന്ന ദിവസം ആഘോഷിക്കാന്‍ എത്രയും പെട്ടെന്ന് അവസരം ഉണ്ടാക്കണേ എന്ന് ശ്രീപദ്മനാഭനോട് പ്രാര്‍ത്ഥിക്കുന്ന നിലയില്‍ പ്രകോപനപരമായിട്ടാണ് പോസ്റ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com