മദ്യപിക്കുന്നവരുടെ പ്രായം ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനം ജനങ്ങളെ വിഡ്ഢിയാക്കുകയാണെന്ന് കെസിബിസി

 പ്രായപരിധി ഉയര്‍ത്തിയത് കൊണ്ട് പ്രായോഗികമായി ഒരു ഗുണവും ഉണ്ടാകില്ല - ജനങ്ങളെ വീണ്ടും വിഡ്ഢികളാക്കാന്‍ വേണ്ടിയാണ് സര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സെന്നും കെസിബിസി
മദ്യപിക്കുന്നവരുടെ പ്രായം ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനം ജനങ്ങളെ വിഡ്ഢിയാക്കുകയാണെന്ന് കെസിബിസി

കൊച്ചി: മദ്യപിക്കുന്നവരുടെ പ്രായപരിധി ഉയര്‍ത്തിയ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെസിബിസി. പ്രായപരിധി ഉയര്‍ത്തിയത് കൊണ്ട് പ്രായോഗികമായി ഒരു ഗുണവും ഉണ്ടാകില്ലെന്നും കെസിബിസി പറയുന്നു. ജനങ്ങളെ വീണ്ടും വിഡ്ഢികളാക്കാന്‍ വേണ്ടിയാണ് സര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സെന്നും ഫാദര്‍ ജേക്കബ് വെള്ളമരുതിങ്കല്‍ പറഞ്ഞു

ഇന്ന് എട്ടാം ക്ലാസിലെയും ഒന്‍പതാം ക്ലാസിലെയും കുട്ടികള്‍ക്ക് മദ്യം സുലഭമായി ലഭിക്കുന്നു. ഇത് എവിടെ നിന്നു വരുന്നു എന്നാണ് സര്‍ക്കാര്‍ പരിശോധിക്കേണ്ടത്. അല്ലാതെ 21 ല്‍ 23 ആയി പ്രായപരിധി ഉയര്‍ത്തിയത് കൊണ്ട് മദ്യലഭ്യതയില്‍ കുറവുണ്ടാകുമെന്ന സര്‍ക്കാരിന്റെ വാദത്തില്‍ കഴമ്പില്ലെന്നും ഈ തീരുമാനം കൊണ്ട് സമൂഹത്തിന് ഒരു ഗുണവും പ്രയോജനവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ലിക്വര്‍ ഷോപ്പുകളില്‍ നിന്നും വലിയ രീതിയില്‍ മദ്യം വാ്ങ്ങി ചില്ലറ വില്‍പ്പനയും സമൂഹത്തില്‍ വര്‍ധിച്ചതായാണ് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ബുദ്ധിയുള്ള മനുഷ്യരെ വിഡ്ഢികളാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതിന് പകരം 23 മദ്യഷോപ്പുകള്‍ പൂട്ടാനായിരുന്നു സര്‍ക്കാര്‍ തയ്യാറാകേണ്ടത്. സര്‍ക്കാര്‍ മദ്യനയത്തില്‍ പുനര്‍വിചിന്തനം നടത്തിയില്ലെങ്കില്‍ കേരളീയ സമൂഹം ഒന്നാകെ കടക്ക് പുറത്ത് എന്നു പറയുന്ന കാര്യം വീദൂരമല്ലെന്നും ഫാദര്‍ ജേക്കബ് വെള്ളമരുതിങ്കല്‍ പറഞ്ഞു
 

സര്‍ക്കാരിന്റെ പുതുയ മദ്യനയത്തെ കുറിച്ച് സൗഗരവം ചിന്തിക്കേണ്ടതുണ്ടെന്നും കഴിഞ്ഞ ഒരു വര്‍ഷമായി മദ്യം ഒവുകുന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും കെസിബിസി നേതാക്കള്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com