ഇവരൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്: മൂന്നാറില്‍ സിപിഐയുടെ ഹര്‍ജിക്കെതിരെ എസ് രാജേന്ദ്രന്‍

സിപിഐയല്ലേ റവന്യൂ വകുപ്പ് ഭരിക്കുന്നത്? അവര്‍ എന്തിനാണ് ഹര്‍ജി നല്‍കുന്നത്? കൈയേറ്റമുണ്ടെങ്കില്‍ നിയമപ്രകാരം ഒഴിപ്പിച്ചാല്‍ പോരേ?
ഇവരൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്: മൂന്നാറില്‍ സിപിഐയുടെ ഹര്‍ജിക്കെതിരെ എസ് രാജേന്ദ്രന്‍

കൊച്ചി: മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്നവര്‍ ഏതു ലോകത്ത് ജീവിക്കുന്നവരാണെന്ന് സിപിഎം നേതാവും ദേവികുളം എംഎല്‍എയുമായ എസ് രാജേന്ദ്രന്‍. കവിതയും എഡിറ്റോറിയലുകളും വായിച്ച് നിലപാടെടുക്കുന്നവരാണ് ഇവര്‍. കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ മൂന്നാറില്‍നിന്ന് നാട്ടുകാരെ ഒഴിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് രാജേന്ദ്രന്‍ പഞ്ഞു.

സിപിഐയല്ലേ റവന്യൂ വകുപ്പ് ഭരിക്കുന്നത്? അവര്‍ എന്തിനാണ് ഹര്‍ജി നല്‍കുന്നത്? കൈയേറ്റമുണ്ടെങ്കില്‍ നിയമപ്രകാരം ഒഴിപ്പിച്ചാല്‍ പോരേ? അതിനര്‍ഥം അവിടെ നിയമലംഘനമില്ലെന്നാണെന്ന് രാജേന്ദ്രന്‍ പറഞ്ഞു. സിപിഎം കൈയേറ്റക്കാരാണെന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ഇവിടെ ആരും കൈയേറ്റത്തിന് അനുകൂലമല്ല. ഞങ്ങളെല്ലാം സംരക്ഷിച്ചതുകൊണ്ടാണ് മൂന്നാര്‍ ഈ രൂപത്തില്‍ നിലനില്‍ക്കുന്നതെന്ന് രാജേന്ദ്രന്‍ പറഞ്ഞു.

മൂന്നാറിലെ സിപിഐക്കാര്‍ ഇക്കാര്യത്തില്‍ കേസ് കൊടുക്കാത്തത് എന്താണ്? അവര്‍ക്കു കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടെന്ന് രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com