കാനം വെറും കുശിനിക്കാരന്‍; മുന്നണി പ്രവേശത്തില്‍ തീരുമാനം പറയേണ്ടത് കാരണവന്‍മാര്‍: കേരള കോണ്‍ഗ്രസ് 

കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ്. മുന്നണി പ്രവേശനത്തില്‍തീരുമാനം പറയേണ്ടത് കാരണവന്‍മാരാണ്. അവിടെ കുശിനിക്കാര്‍ക്ക് എന്തുകാര്യമാണ് ഉള്ളതന്നെ് കേരള കോണ്‍ഗ്രസ്
കാനം വെറും കുശിനിക്കാരന്‍; മുന്നണി പ്രവേശത്തില്‍ തീരുമാനം പറയേണ്ടത് കാരണവന്‍മാര്‍: കേരള കോണ്‍ഗ്രസ് 

കോട്ടയം: കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ്. മുന്നണി പ്രവേശനത്തില്‍തീരുമാനം പറയേണ്ടത് കാരണവന്‍മാരാണ്. അവിടെ കുശിനിക്കാര്‍ക്ക് എന്തുകാര്യമാണ് ഉള്ളതന്നെ് കേരള കോണ്‍ഗ്രസ് എംഎല്‍എ എന്‍ ജയരാജന്‍. നിലവില്‍ ഒരു മുന്നണിയിലും അപേക്ഷ നല്‍കി കാത്തിരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് എല്‍ഡിഎഫിലേക്ക് വരുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ ഈ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

സോളാര്‍ കേസില്‍ പ്രതിയായ ഒരാളുടെ പാര്‍ട്ടിയെ ഇടതുമുന്നണിക്കൊപ്പം കൂട്ടേണ്ടതില്ല. മാണി ഗ്രൂപ്പിനെ തൈലം തളിച്ച് മുന്നണിയിലേയ്ക്ക് ആനയിക്കേണ്ട പുതിയ ഒരു സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ണായക തീരുമാനമെടുക്കാന്‍ കേരള കോണ്‍ഗ്രസ് മഹാസമ്മേളനം കോട്ടയത്ത് ചേരാനിരിക്കുകയാണ്. സമ്മേളനത്തില്‍ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  ഈ സാഹചര്യത്തിലാണ് കാനം രാജേന്ദ്രന് മറുപടിയുമായി കേരള കോണ്‍ഗ്രസ് എംഎല്‍എ രംഗത്തെത്തിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com