അടിമലത്തുറയില്‍ തോമസ് ഐസക്കിനുനേരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

ജോലി നഷ്ടപ്പെട്ടവര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരത്തുകയാണ് നല്‍കിയതെന്ന് ചൂ്ണ്ടിക്കാട്ടിയാണ് മത്സ്യതൊഴിലാളികള്‍ മന്ത്രിക്കു നേരെ പ്രതിഷേധിച്ചത്
അടിമലത്തുറയില്‍ തോമസ് ഐസക്കിനുനേരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

ആലപ്പുഴ: ഓഖി ദുരുതബാധിത പ്രദേശമായ അടിമലത്തുറയിലെത്തിയ മന്ത്രി തോമസ് ഐസക്കിനെതിരെ മത്സ്യ തൊഴിലാളികളുടെ പ്രതിഷേധം. ജോലി നഷ്ടപ്പെട്ടവര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരത്തുകയാണ് നല്‍കിയതെന്ന് ചൂ്ണ്ടിക്കാട്ടിയാണ് മത്സ്യതൊഴിലാളികള്‍ മന്ത്രിക്കു നേരെ പ്രതിഷേധിച്ചത്.

ജോലി നഷ്ടമായവര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരത്തുകയാണ് നല്‍കിയത്. ദുരിതാശ്വാസമായി തങ്ങള്‍ക്കു വിതരണം ചെയ്ത അരി മോശമാണെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി. കടബാധ്യത തീര്‍ക്കാന്‍ സഹായം ചെയ്യണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

പ്രതിഷേധത്തെതുടര്‍ന്ന് നഷ്ടപരിഹാരത്തുക സംബന്ധിച്ചുള്ള പരാതി പരിഹരിക്കാമെന്ന് ധനമന്ത്രി ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഒരുക്കാമെന്നും തോമസ് ഐസക് പറഞ്ഞു. തൊഴിലാളികളുടെ പ്രതിഷേധത്തുടര്‍ന്ന് മന്ത്രി സന്ദര്‍ശനം പൂര്‍ത്തിയാകാതെ മടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com