ഓഖി ദുരന്തം: ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി സിപിഎം

പാര്‍ടി മെമ്പര്‍മാരും വര്‍ഗ്ഗബഹുജന സംഘടന അംഗങ്ങളും കഴിവിന്റെ പരമാവധി തുക സംഭാവനയായി നല്‍കണം 
ഓഖി ദുരന്തം: ദുരിത ബാധിതര്‍ക്ക് സഹായഹസ്തവുമായി സിപിഎം

തിരുവനന്തപുരം: ഓഖി ചുഴലിക്കാില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ദുരിതാശ്വാസ നിധിയുമായി സിപിഎം.നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് സിപിഎം ജനങ്ങളോട് ആവശ്യപ്പെട്ടു. 

നവംബര്‍ അവസാന ആഴ്ചയിലുണ്ടായ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ ഫലമായി ഇതിനകം 38 പേര്‍ മരിച്ചതായും, കടലില്‍ പോയ നിരവധി പേര്‍ തിരിച്ചെത്താത്തതുമായ റിപ്പോര്‍ട്ട് കേരളത്തിലെ ജനങ്ങളെയാകെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. മരണപ്പെട്ടവരുടെ കുടുബാംഗങ്ങളെ സഹായിക്കാനും, തിരിച്ചെത്താത്ത തൊഴിലാളികളുടെ കുടുംബങ്ങളേയും, അപകടത്തില്‍പ്പെട്ടവരേയും സഹായിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. 

വാസയോഗ്യമായ വീടില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വെച്ചു നല്‍കാനും, ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമിയും വീടും നല്‍കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. തീരദേശത്തിന്റെ സുരക്ഷിതത്തിനാവശ്യമായ മറ്റു നടപടികളും സ്വീകരിക്കേണ്ടതുണ്ട്. ഇതിന് വലിയതുക ആവശ്യമായി വരും. ഈ സാഹചര്യത്തിലാണ് ഫണ്ട് സമാഹരിക്കാനുള്ള സിപിഎം തീരുമാനം.

പാര്‍ടി മെമ്പര്‍മാരും വര്‍ഗ്ഗബഹുജന സംഘടന അംഗങ്ങളും കഴിവിന്റെ പരമാവധി തുക സംഭാവനയായി നല്‍കണമെന്നും ഓരോ പാര്‍ടി ഘടകങ്ങളും ഇതിനായി പ്രത്യേകം യോഗം ചേര്‍ന്ന് ഓരോരുത്തരും നല്‍കുന്ന സംഭാവന എത്രയാണെന്ന് തീരുമാനിക്കണം. ഡിസംബര്‍ 21 ഓടു കൂടി ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് ഓരോ ഘടകവും പിരിച്ചെടുത്ത തുക ഇതിനായി രൂപീകരിക്കുന്ന ദുരിതാശ്വാസ നിധി അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കേണ്ടതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com