നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടികളും സര്‍വകക്ഷി യോഗത്തില്‍

ഓഖി ദുരന്തത്തില്‍  സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ആരംഭിച്ചു - നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടികളും സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്നു 
നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടികളും സര്‍വകക്ഷി യോഗത്തില്‍

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ആരംഭിച്ചു. പതിവിനു വിപരീതമായി നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടി പ്രതിനിധികളെയും സര്‍വകക്ഷി യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷി യോഗം ചേരുന്നത്. കേന്ദ്ര സഹായം തേടി സര്‍വകക്ഷി നിവേദനം നല്‍കുന്നതിനെക്കുറിച്ചു യോഗത്തില്‍ തീരുമാനമുണ്ടായേക്കും

ദുരന്തത്തിനിരയായവര്‍ക്കുള്ള നഷ്ടപരിഹാരം, പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി, കേന്ദ്ര സഹായം, യഥാസമയം കാലാവസ്ഥാ മുന്നറിയിപ്പു നല്‍കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങളാണ് യോഗത്തിലെ പ്രധാന ചര്‍ച്ച. സഭാനേതൃത്വത്തിനുള്ള ആശങ്കള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ ബിഷപ്പ് സൂസെപാക്യവുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാര പാക്കേജില്‍ മാറ്റം വരുത്തണമെന്ന് സഭാനേതൃത്വം മന്ത്രിമാരെ അറിയിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com