പിണറായിക്ക് എന്തിന് രണ്ടു ബുളളറ്റ് പ്രൂഫ് കാറുകള്‍ ? : കെ സുരേന്ദ്രന്‍

കേരളം ഏറ്റവും സുരക്ഷിത സംസ്ഥാനമെന്ന് പറയുമ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് എന്തിന് രണ്ടു ബുളളറ്റ് പ്രൂഫ് കാറുകള്‍ എന്ന ചോദ്യവുമായി  കെ സുരേന്ദ്രന്‍
പിണറായിക്ക് എന്തിന് രണ്ടു ബുളളറ്റ് പ്രൂഫ് കാറുകള്‍ ? : കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളം ഏറ്റവും സുരക്ഷിത സംസ്ഥാനമെന്ന് പറയുമ്പോള്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് എന്തിന് രണ്ടു ബുളളറ്റ് പ്രൂഫ് കാറുകള്‍ എന്ന ചോദ്യവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനകാര്യമന്ത്രി തന്നെ തുറന്നു പറയുന്നു. ജീവനക്കാര്‍ക്ക് ക്രിസ്തുമസ്സിന് ശമ്പള അഡ്വാന്‍സ് കൊടുക്കാന്‍ പ്രയാസമാണെത്രേ. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും ധൂര്‍ത്തിന് ഒരു കുറവുമില്ല. ലക്ഷങ്ങള്‍ മുടക്കി ബുള്ളററ് പ്രൂഫ് കാറുകള്‍ വാങ്ങുന്നതിനും ചികിത്സാ ചെലവുകളുടെ പേരില്‍ കോടികള്‍ എഴുതി എടുക്കുന്നതിനും ഒരു പഞ്ഞവുമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ഉപദേശകന്‍മാരും സില്‍ബന്ധികളും ചെലവാക്കുന്നതിന് കയ്യും കണക്കുമില്ലെന്നും സുരേന്ദ്രന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിലുടെ കുറ്റപ്പെടുത്തി. 

മുദ്രാവാക്യം ലളിത ചിന്തയും ഉയര്‍ന്ന ജീവിതവും എന്നാക്കി മാററിയിരിക്കുകയാണ് പാവപ്പെട്ടവന്റെ സര്‍ക്കാര്‍. ധനമന്ത്രി പറയുന്നതില്‍ വല്ല ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ ആദ്യം അവസാനിപ്പിക്കേണ്ടത് ഇമ്മാതിരി അധികച്ചെലവുകളാണ്. ചായസല്‍ക്കാരവും ധൂര്‍ത്തും ആഘോഷങ്ങളും കുറച്ചിട്ട് വര്‍ത്തമാനം പറയുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ കുറിച്ചു.


സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനകാര്യമന്ത്രി തന്നെ തുറന്നു പറയുന്നു. ജീവനക്കാര്‍ക്ക് ക്രിസ്തുമസ്സിന് ശമ്പള അഡ്വാന്‍സ് കൊടുക്കാന്‍ പ്രയാസമാണെന്നും. നികുതിപിരിവ് കാര്യമായി നടക്കുന്നില്ലത്രേ. ഇങ്ങനെ പോയാല്‍ താമസിയാതെ ട്രഷറി ബാന്‍ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും ധൂര്‍ത്തിന് ഒരു കുറവുമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ഉപദേശകന്‍മാരും സില്‍ബന്ധികളും ചെലവാക്കുന്നതിന് കയ്യും കണക്കുമില്ല. ലക്ഷങ്ങള്‍ മുടക്കി ബുള്ളററ് പ്രൂഫ് കാറുകള്‍ വാങ്ങുന്നതിനും ചികിത്സാ ചെലവുകളുടെ പേരില്‍ കോടികള്‍ എഴുതി എടുക്കുന്നതിനും ഒരു പഞ്ഞവുമില്ല. ഒരു ഗുണവുമില്ലാത്ത ഉപദേശിപ്പട ഒരു മാസം ശമ്പളവും അലവന്‍സും വണ്ടിക്കൂലിയുമായി വാങ്ങുന്നത് ദശലക്ഷങ്ങളാണ്. മുദ്രാവാക്യം ലളിത ചിന്തയും ഉയര്‍ന്ന ജീവിതവും എന്നാക്കി മാററിയിരിക്കുകയാണ് പാവപ്പെട്ടവന്റെ സര്‍ക്കാര്‍. ധനമന്ത്രി പറയുന്നതില്‍ വല്ല ആത്മാര്‍ത്ഥതയുമുണ്ടെങ്കില്‍ ആദ്യം അവസാനിപ്പിക്കേണ്ടത് ഇമ്മാതിരി അധികച്ചെലവുകളുമാണ്. മന്ത്രിമാരും ഉപദേശിപ്പടയും കുറച്ചുകാലത്തേക്ക് ശമ്പളം വാങ്ങുന്നത് നിര്‍ത്തണം. ചായസല്‍ക്കാരവും ധൂര്‍ത്തും ആഘോഷങ്ങളും കുറച്ചിട്ട് വര്‍ത്തമാനം പറയണം. ഇക്കൂട്ടരുടെ അതിഥി സല്‍ക്കാരവും ചികിത്സാധൂര്‍ത്തുമൊക്കെ ഒഴിവാക്കൂ. പൊതുജനം എരിപിരി കൊള്ളുകയാണെന്നെങ്കിലും ഒരു നിമിഷം ആലോചിക്കണം. കേരളം ഏററവും സുരക്ഷിത സംസ്ഥാനമാണെന്നു പറയുന്നിടത്ത് പിന്നെന്തിനാ മുഖ്യമന്ത്രിക്ക് രണ്ടു ബുള്ളററ് പ്രൂഫ് കാറുകള്‍?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com