ആ ഫ്ലാഷ് മോബ് കണ്ടപ്പോള്‍ കാര്‍ക്കിച്ച് തുപ്പാനാണ് തോന്നിയത്;  പരിഹാസവുമായി ബഷീര്‍ വള്ളിക്കുന്ന്‌

മലപ്പുറത്തെ പെണ്‍കുട്ടികള്‍ക്ക് ഫഌഷ് മോബ് കളിക്കാനുള്ള സ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനമാണ് ഇന്ത്യയിലെ ഓരോ പൗരനും അവന്റെ തലയില്‍ ഉടലുണ്ടായിരിക്കുക എന്നത്‌
ആ ഫ്ലാഷ് മോബ് കണ്ടപ്പോള്‍ കാര്‍ക്കിച്ച് തുപ്പാനാണ് തോന്നിയത്;  പരിഹാസവുമായി ബഷീര്‍ വള്ളിക്കുന്ന്‌

മലപ്പുറത്ത് ഫ്‌ലാഷ് മോബ് കളിച്ചതിന് അധിക്ഷേപങ്ങള്‍ നേരിട്ട പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി എസ്എഫ്‌ഐ സംഘടിപ്പിച്ച ഫ്‌ലാഷ് മോബിനെ വിമര്‍ശിച്ച് ബഷീര്‍ വല്ലിക്കുന്ന്. എസ്എഫ്‌ഐയുടെ ഫ്‌ലാഷ് മോബ് കണ്ടപ്പോള്‍ കാര്‍ക്കിച്ച്  തുപ്പാനാണ് തോന്നിയതെന്നാണ് ബഷീര്‍ വല്ലിക്കുന്നിന്റെ പ്രതികരണം. 

ഏതൊരു സമരത്തിനും അല്പം പരിസരബോധം വേണം. രാജസ്ഥാനിലെ രക്തം മരവിപ്പിച്ച ആ കൊലപാതകത്തിനെതിരെ, രാജ്യത്ത് ഭീകരരൂപം പ്രാപിക്കുന്ന ഫാസിസ്റ്റ് കോടാലിക്കെതിരെ ഇന്നേ ദിവസം ഒരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നുവെങ്കില്‍ ഇത്തിരി ആള്‍താമസം എസ്എഫ്‌ഐ ക്കാരന്റെ തലയിലുണ്ടെന്ന് കരുതാമായിരുന്നു. മലപ്പുറത്തെ പെണ്‍കുട്ടികള്‍ക്ക് ഫഌഷ് മോബ് കളിക്കാനുള്ള സ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനമാണ് ഇന്ത്യയിലെ ഓരോ പൗരനും അവന്റെ തലയില്‍ ഉടലുണ്ടായിരിക്കുക എന്നതെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബഷീര്‍ വള്ളിക്കുന്നു പറയുന്നു. 

ഫാസിസ്റ്റുകളെക്കാള്‍ ഫാസിസത്തോടു രാജിയാകുന്ന ഒരു കോമാളിക്കൂട്ടമായി വിപ്ലവപ്രസ്ഥാനത്തിന്റെ പിന്മുറക്കാര്‍ മാറാതിരുന്നാല്‍ അവര്‍ക്ക് നന്നെന്നും ബഷീര്‍ വള്ളിക്കുന്ന് കുറ്റപ്പെടുത്തുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എസ് എഫ് ഐ നടത്തിയ ഫ്‌ളാഷ് മോബ് വാർത്ത കണ്ടു. മലപ്പുറത്തെ പെൺകുട്ടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്..

മലപ്പുറത്തെ ഫ്‌ളാഷ് മോബ് കളിച്ച പെൺകുട്ടികൾക്ക് വേണ്ടി കഴിയാവുന്നത്ര ശക്തമായ ഭാഷയിൽ പ്രതികരിച്ച ഒരാളായിട്ട് പോലും എസ് എഫ് ഐയുടെ ഈ ഫ്‌ളാഷ് മോബ് വാർത്ത കണ്ടപ്പോൾ കാർക്കിച്ചു തുപ്പാനാണ് എനിക്ക് തോന്നിയത്.

ഏതൊരു സമരത്തിനും അല്പം പരിസരബോധം വേണം. രാജസ്ഥാനിലെ രക്തം മരവിപ്പിച്ച ആ കൊലപാതകത്തിനെതിരെ, രാജ്യത്ത് ഭീകരരൂപം പ്രാപിക്കുന്ന ഫാസിസ്റ്റ് കോടാലിക്കെതിരെ ഇന്നേ ദിവസം ഒരു പ്രതിഷേധം സംഘടിപ്പിച്ചിരുന്നുവെങ്കിൽ ഇത്തിരി ആൾതാമസം എസ് എഫ് ഐ ക്കാരന്റെ തലയിലുണ്ടെന്ന് കരുതാമായിരുന്നു. മലപ്പുറത്തെ പെൺകുട്ടികൾക്ക് ഫ്‌ളാഷ് മോബ് കളിക്കാനുള്ള സ്വാതന്ത്ര്യത്തേക്കാൾ പ്രധാനമാണ് ഇന്ത്യയിലെ ഓരോ പൗരനും അവന്റെ തലയിൽ ഉടലുണ്ടായിരിക്കുക എന്നത്.

ഫാസിസ്റ്റുകളെക്കാൾ ഫാസിസത്തോടു രാജിയാകുന്ന ഒരു കോമാളിക്കൂട്ടമായി വിപ്ലവപ്രസ്ഥാനത്തിന്റെ പിന്മുറക്കാർ മാറാതിരുന്നാൽ അവർക്ക് നന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com