കേന്ദ്രധനസഹായം ഉടന്‍ പ്രഖ്യാപിക്കണം; സമരം കേരളമാകെ വ്യാപിപ്പിക്കും: ലത്തീന്‍ കത്തോലിക്കാ കൗണ്‍സില്‍

സര്‍ക്കാരിന്റെ നടപടിക്കെതിരെയുള്ള സമരത്തിന്റെ തുടക്കം മാത്രമാണ് രാജ്ഭവന്‍ മാര്‍ച്ച്. രാജ്ഭവന്‍ മാര്‍ച്ചില്‍ കേരളത്തിലെ എല്ലാ രൂപതകളില്‍ നിന്നും ആളുകള്‍ പങ്കെടുക്കും
കേന്ദ്രധനസഹായം ഉടന്‍ പ്രഖ്യാപിക്കണം; സമരം കേരളമാകെ വ്യാപിപ്പിക്കും: ലത്തീന്‍ കത്തോലിക്കാ കൗണ്‍സില്‍

തിരുവനന്തപുരം: ഓഖി ദുരന്തം ത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ അവഗണനയ്്‌ക്കെതിരെ പ്രതിഷേധവുമായി ലത്തീന്‍ കത്തോലിക്കാ കൗണ്‍സില്‍. സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കേരളമാകെ സമരം വ്യാപിക്കാനാണ് കത്തോലിക്കാ കൗണ്‍സിലിന്റെ തീരുമാനം. അതേസമയം കേന്ദ്രധനസഹായം ഉടനടി പ്രഖ്യാപിക്കണമെന്നും കെഎല്‍ആര്‍സിസി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ നടപടിക്കെതിരെയുള്ള സമരത്തിന്റെ തുടക്കം മാത്രമാണ് രാജ്ഭവന്‍ മാര്‍ച്ച്. രാജ്ഭവന്‍ മാര്‍ച്ചില്‍ കേരളത്തിലെ എല്ലാ രൂപതകളില്‍ നിന്നും ആളുകള്‍ പങ്കെടുക്കും. ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രിയെ ധരിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍്ക്കാര്‍ പരാജയപ്പെട്ടെന്നും കെആര്‍എല്‍സിസി കുറ്റപ്പെടുത്തി. ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ കേരളത്തിലെ എംപിമാര്‍ നിഷ്‌ക്രിയരായെന്നും സഭാ രാഷ്ട്രീയകാര്യ സമിതി നേതാക്കള്‍ പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ മത്സ്യതൊഴിലാളികള്‍ നടത്തിവന്ന ഉപരോധം അവസാനിപ്പിച്ചു. എഡിഎമ്മുമായുള്ള ചര്‍ച്ചയ്ക്ക ശേഷമാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സമരത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ വന്‍ ജനാവലിയായിരുന്നു ഉണ്ടായത്. ഇവര്‍ മണിക്കൂറുകളോളം തിരുവനന്തപുരം - കന്യാകുമാരി ദേശീയ പാത ഉപരോധിച്ചു.

പൊഴിയൂര്‍, പരിത്തിയൂര്‍ മേഖലകളില്‍ നിന്ന് 46 മത്സ്യതൊഴിലാളികളാണ് കടലില്‍പോയിരിക്കുന്നത്. എന്നാല്‍ ഓഖിയുണ്ടായി ഒന്‍പത്ദിവസം പിന്നിട്ടിട്ടും ഈ 46 പേരെ കുറിച്ചും യാതൊരു വിവരവും ലഭിക്കാത്തതാണ് തീരദേശവാസികളെ പ്രതിഷേധ നടപടികളിലേക്ക് എത്തിച്ചത്. ഇക്കാര്യത്തില്‍ മത്സ്യതൊഴിലാളികള്‍ സമരം ചെയ്യുകയല്ലെന്നും ഇവരുടെ വികാരം പുറത്ത് വരിക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു ലത്തീന്‍ സഭയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com