'സുരഭിയെ വേണ്ടാത്ത ചലച്ചിത്രോല്‍സവത്തെ എനിക്കും വേണ്ട':  ജോയ് മാത്യൂ

സുരഭിയെ വേണ്ടാത്ത ചലച്ചിത്രോല്‍സവത്തെ തനിക്കും വേണ്ട എന്ന നിലയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് ജോയ് മാത്യൂ നിലപാട് വ്യക്തമാക്കിയത്.  
'സുരഭിയെ വേണ്ടാത്ത ചലച്ചിത്രോല്‍സവത്തെ എനിക്കും വേണ്ട':  ജോയ് മാത്യൂ

തിരുവന്തപുരം: ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ ദേശീയ അവാര്‍ഡ് നേടിയ സുരഭി ലക്ഷ്മിയെ അവഗണിച്ചതില്‍ പ്രതിഷേധവുമായി നടന്‍ ജോയ് മാത്യൂ രംഗത്ത്. സുരഭിയെ വേണ്ടാത്ത ചലച്ചിത്രോല്‍സവത്തെ തനിക്കും വേണ്ട എന്ന നിലയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് ജോയ് മാത്യൂ നിലപാട് വ്യക്തമാക്കിയത്.  

ദേശീയ ചലച്ചിത്രോത്സവത്തില്‍ തനിക്ക് ഓണ്‍ലൈന്‍ പാസ് ലഭിച്ചില്ലെന്നും സംഘടിപ്പിച്ച് തരാമെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് സുരഭി ആരോപിച്ചിരുന്നു. മേളയില്‍ മുഴുവന്‍ പേരും അവള്‍ക്കൊപ്പമെന്ന് വിളിച്ചു പറയുന്നവരാണ്. അവര്‍ക്കൊപ്പം നില്‍ക്കുന്ന അവള്‍ ആകാന്‍ എനിക്ക് എത്ര കാലവും ദൂരവും ഉണ്ട്. അവര്‍ ചേര്‍ത്തുപിടിക്കുന്ന ചില നടിമാരില്‍ ആര്‍ക്കെങ്കിലുമാണ് ഈ പുരസ്‌കാരം കിട്ടിയതെങ്കില്‍ ഇങ്ങനെയാകുമോ മേള ആഘോഷിക്കുക. ഞാന്‍ മികച്ച നടിയാകുന്നത് കേന്ദ്രത്തിന് മാത്രമാണല്ലോ. കേരളത്തില്‍ എനിക്ക് ജൂറി പരാമര്‍ശം മാത്രമല്ലേയുള്ളൂവെന്നും സുരഭി പറയുന്നു.ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായ ചിത്രം എന്ന നിലയില്‍ താന്‍ അഭിനയിച്ച മിന്നാമിനുങ് മേളയില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ഉള്‍പ്പെടുത്തണമായിരുന്നെന്നും സുരഭി പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് സംവിധായകന്‍ കമല്‍ രംഗത്ത് വന്നിരുന്നു. സുരഭിയ്ക്കായി പാസ് തയ്യാറാക്കിയിട്ടുണ്ടെന്നും എന്നാല്‍ അത് ആരുടെയും വീട്ടില്‍ കൊണ്ടുപോയി കൊടുക്കാനാവില്ലെന്നും കമല്‍ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് സുരഭി ലക്ഷ്മിക്ക് പിന്തുണയുമായി ജോയ് മാത്യൂ രംഗത്ത് വന്നത്. 

വര്‍ങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് ദേശീയ അവാര്‍ഡ് കൊണ്ടുവന്ന സുരഭി ലക്ഷ്മിയോട് അക്കാദമി നന്ദികേട് കാട്ടിയെന്ന് സുരഭി ലക്ഷ്മി അഭിനയിച്ച മിന്നാം മിനുങ്ങിന്റെ സംവിധായന്‍ അനില്‍ തോമസ് സമകാലിക മലയാളത്തോട് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com