ആര് ചെയ്ത പാപം തീര്‍ക്കാനാണ് കുഞ്ഞുങ്ങള്‍ മലചവിട്ടുന്നത്; വിവാദമായി സിപിഐഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കുട്ടികളുടെ ഫോട്ടോ ഇട്ടു കൊണ്ടാണ് ദിവ്യയുടെ വിമര്‍ശനം
ആര് ചെയ്ത പാപം തീര്‍ക്കാനാണ് കുഞ്ഞുങ്ങള്‍ മലചവിട്ടുന്നത്; വിവാദമായി സിപിഐഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശബരിമലയ്ക്ക് കാല്‍നടയായി പോകുന്ന കുട്ടികളെ പരാമര്‍ശിച്ച് സിപിഐഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. കാസര്‍കോഡു നിന്നും കാല്‍നടയായി അഛനോടൊപ്പം രണ്ടു കുഞ്ഞുങ്ങള്‍ ശബരിമലയ്ക്ക് പോകുന്നതിന്റെ ഫോട്ടോ കാണിച്ചാണ് ദിവ്യയുടെ വിമര്‍ശനം.

'എന്ത് വിശ്വാസത്തിന്റെ പേരിലായാലും ശരി ഈ കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നു' എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞു. ഒരു ലക്ഷത്തിലധികം ലൈക്ക് കിട്ടിയ പോസ്റ്റിന് ചുവടെ അധിക്ഷേപ കമന്റുകളുമായി ഇതിനോടകം നിരവധി ഭക്തന്‍മാര്‍ എത്തിക്കഴിഞ്ഞു.

ദിവ്യയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

എന്ത് വിശ്വാസത്തിന്റെ പേരിലായാലും ശരി ഈ കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നു. കാസറഗോഡു നിന്നും കാല്‍നടയായി അഛനോടൊപ്പം രണ്ടു കുരുന്നുകള്‍ ശബരിമലയിലേക്ക്. പൊരിവെയിലത്ത് നഗ്‌നപാദരായ് ഈ കുഞ്ഞുങ്ങള്‍ താണ്ടാനുള്ളത് 400 കിലോമീറ്റര്‍.ആരു ചെയ്ത പാപഭാരം തീര്‍ക്കാനാണാവോ... 

പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ബാലപീഡനത്തിന് കേസെടുക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ ഈ പാര്‍ട്ടിയിലെ എല്ലാവരും ട്രോളന്‍മാരാണല്ലോ എന്നും ചിലര്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com