സങ്കുചിത ചിന്താഗതിയുള്ള മുദ്രാവാക്യങ്ങള്‍ എസ്എഫ്‌ഐ ഉപേക്ഷിക്കണം; കോടിയേരി ബാലകൃഷ്ണന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 12th December 2017 03:38 PM |
Last Updated: 12th December 2017 03:57 PM | A+A A- |

തിരുവനന്തപുരം: സങ്കുചിത ചിന്താഗതിയുള്ള മുദ്രാവാക്യങ്ങള്‍ ഉപേക്ഷിക്കണമെന്നും ക്യാംപസുകളില്‍ ബഹുസ്വരതകള്‍ക്ക് അവസരം നല്‍കണമെന്നും എസ്എഫ്‌ഐയ്ക്ക് കോടിയേരിയുടെ ഉപദേശം. കാംപസുകള്‍ സംഘര്‍ഷ വിമുക്തമാക്കാന്‍ എസ്എഫ്‌ഐ മുന്‍കൈ എടുക്കണമെന്നും കൊടിയേരി പറഞ്ഞു. സംസ്ഥാന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാംപസുകളില്‍ ബഹുസ്വരതകള്‍ക്ക് അവസരം നല്‍കാന്‍ എസ്എഫ്‌ഐ തയ്യാറാകണം. എസ്എഫ്‌ഐയുടെ മുദ്രാവാക്യങ്ങള്‍ പോലും സങ്കുചിത ചിന്തകള്‍ക്ക് വഴി മാറി. കോളെജുകളിലെ എല്ലാ വിഭാഗം വിദ്യാര്‍ഥികളെയും ഉള്‍ക്കൊണ്ട് വ്യത്യസ്ത അഭിപ്രായം ചര്‍ച്ച ചെയ്യാന്‍ എസ്എഫ്‌ഐ തയ്യാറാകണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
ബഹുസ്വരതയെ അംഗീകരിച്ചതിനാലാണ് ക്യാംപസുകളില്‍ എസ്എഫ്‌ഐ വളരാന്‍ കാരണമായതെന്നും കൊടിയേരി ഓര്‍മ്മപ്പെടുത്തി. എസ്എഫ്‌ഐ സംസ്ഥാന നേതാക്കളായ ജെയ്ക്കും വിജിലും വേദിയിലിരിക്കേയായിരുന്നു കോടിയേരിയുടെ വിമര്‍ശനം.