അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ കോടതി ശരിവെച്ചു ; ശിക്ഷ കോടതി തീരുമാനിക്കട്ടെയെന്ന് ഡിജിപി

പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന കോടതി വിധിയില്‍ കേസന്വേഷണത്തിന് നേതൃത്വം വഹിച്ച എഡിജിപി ബി സന്ധ്യയും സംതൃപ്തി പ്രകടിപ്പിച്ചിരുന്നു
അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ കോടതി ശരിവെച്ചു ; ശിക്ഷ കോടതി തീരുമാനിക്കട്ടെയെന്ന് ഡിജിപി

തിരുവനന്തപുരം : കോളിളക്കം സൃഷ്ടിച്ച ജിഷ കൊലക്കേസില്‍ പ്രതി കുറ്റക്കാരന്‍ ആണെന്ന വിചാരണ കോടതിയുടെ കണ്ടെത്തലില്‍ സന്തോഷമുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ കോടതി ശരിവെച്ചു. ശിക്ഷ എന്തെന്ന് കോടതി തീരുമാനിക്കട്ടെയെന്നും ബെഹ്‌റ അഭിപ്രായപ്പെട്ടു. 

ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന കോടതി വിധിയില്‍ കേസന്വേഷണത്തിന് നേതൃത്വം വഹിച്ച എഡിജിപി ബി സന്ധ്യയും സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. കൃത്യമായി ജോലി ചെയ്തതിന്റെ ഫലമാണിത്. കേസ് വളരെ പ്രൊഫഷണലായി അന്വേഷിക്കുക എന്നതായിരുന്നു തങ്ങളുടെ ദൗത്യം. അത് നന്നായി നിര്‍വഹിച്ചു എന്നാണ് വിശ്വാസം. ബാക്കി കോടതി തീരുമാനിക്കും.കേസന്വേഷണത്തില്‍ ഉള്‍പ്പെട്ട സംഘാംഗങ്ങളെ അഭിനന്ദിക്കുന്നതായും എഡിജിപി പറഞ്ഞു. 

ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. അമീര്‍ വീട്ടില്‍ അതിക്രമിച്ചു കയറി, മാനഭംഗം ചെയ്തു, കൊലപ്പെടുത്തി എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. തെളിവ് നശിപ്പിച്ചതില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടില്ല. എസ് സി-എസ് ടി പീഡന നിയമപ്രകാരവും കുറ്റം ചെയ്തിട്ടില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിയുടെ ശിക്ഷ കോടതി നാളെ വിധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com