തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപിടുത്തം: രോഗികളെ മാറ്റി

തീപിടിത്തമുണ്ടായപ്പോള്‍ തന്നെ 60 ഓളം രോഗികളെ സുരക്ഷിതരായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.പരിയാരം മെഡിക്കല്‍ കോളെജിലേക്കും തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയിലേക്കും രോഗികളെ മാറ്റി
തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപിടുത്തം: രോഗികളെ മാറ്റി

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആശുപത്രി കെട്ടിടത്തിന് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ല.

തീപിടിത്തമുണ്ടായപ്പോള്‍ തന്നെ 60 ഓളം രോഗികളെ സുരക്ഷിതരായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.പരിയാരം മെഡിക്കല്‍ കോളെജിലേക്കും തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയിലേക്കുമാണ് രോഗികളെ മാറ്റിയത്.

ഫാര്‍മസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com