ആരുടെയും ഔദാര്യം കൊണ്ടല്ല സിപിഐക്കാര്‍ എംഎല്‍എമാരായത്; ഒരു മന്ത്രി തെറി പറയാന്‍ മാത്രമെന്നും ബിജി മോള്‍

സിപിഐയുടെ മേല്‍ ഒരുപാട് കയറി അങ്ങനെ വല്ലാതെ മേയരുത്. അതു സാമാന്യ മര്യാദയല്ല. ഇടുക്കിയില്‍ നിന്നുള്ള ഒരു മന്ത്രി തെറി പറയാന്‍ മാത്രമായി നടക്കുകയാണ്
ആരുടെയും ഔദാര്യം കൊണ്ടല്ല സിപിഐക്കാര്‍ എംഎല്‍എമാരായത്; ഒരു മന്ത്രി തെറി പറയാന്‍ മാത്രമെന്നും ബിജി മോള്‍

കോതമംഗലം: മുന്നണി ബന്ധം മറന്നുള്ള സിപിഎം നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളും നിലപാടുകളും അതിരുവിടുകയാണെന്ന് ഇഎസ് ബിജി മോള്‍ എംഎല്‍എ. 

സിപിഐ കുട്ടമ്പുഴ ലോക്കല്‍ സമ്മേളന സമാപനയോഗം ഉദ്ഘാടനം ചെയ്യവെയായിരുന്നു സിപിഎമ്മിനെതിരെ ബിജി മോളുടെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസഥാനത്ത് 19 സീറ്റില്‍ സിപിഐയെ സഹായിച്ചപ്പോള്‍ അതിന്റെ നാലിരട്ടി സീറ്റില്‍ സിപിഐ തിരിച്ചു സഹായിച്ചിട്ടുണ്ടെന്നും ബിജി മോള്‍ പറഞ്ഞു.

സിപിഐയുടെ മേല്‍ ഒരുപാട് കയറി അങ്ങനെ വല്ലാതെ മേയരുത്. അതു സാമാന്യ മര്യാദയല്ല. ഇടുക്കിയില്‍ നിന്നുള്ള ഒരു മന്ത്രി തെറി പറയാന്‍ മാത്രമായി നടക്കുകയാണ്. ആരുടെയും ഔദാര്യം കൊണ്ടല്ല സിപിഐക്കാര്‍ എംഎല്‍എമാരയതെന്നും ബിജി മോള്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com