ആഗ്രഹിച്ച ശിക്ഷ ലഭിച്ചെന്ന് ജിഷയുടെ അമ്മ രാജേശ്വരി
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th December 2017 11:36 AM |
Last Updated: 14th December 2017 11:36 AM | A+A A- |

കൊച്ചി : പ്രതി അമീറുള്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചതില്‍ ജിഷയുടെ അമ്മ രാജേശ്വരി സന്തോഷം പ്രകടിപ്പിച്ചു. ആഗ്രഹിച്ച ശിക്ഷയാണ് പ്രതിക്ക് ലഭിച്ചത്. വിധിയില്‍ വളരെ സന്തോഷം. നീതിപീഠത്തോടും അന്വേഷണ ഉദ്യോഗസ്ഥരോടും വളരെ നന്ദിയുണ്ട്. ഒരമ്മമാര്‍ക്കും ഇനി ഇത്തരം അവസ്ഥ ഉണ്ടാകാന്‍ പാടില്ല. എന്റെ കുട്ടിയെ അതിക്രൂരമായാണ് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ജിഷയ്ക്ക് നീതി കിട്ടാന്‍ വേണ്ടി സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും രാജേശ്വരി പറഞ്ഞു.
അമീറുളിന് തൂക്കുകയര്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ സഹോദരി ദീപ പ്രതികരിച്ചു. ശിക്ഷാ വിധിയില്‍ വളരെ സന്തോഷം. കഴിഞ്ഞ കുറച്ചു ദിവസമായി ഉറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല. നീതിപീഠത്തോട് വളരെയധികം നന്ദി. എങ്കിലും പ്രതിയെ തൂക്കുകയറിലേറ്റി, മരിച്ച് പുറത്തുകൊണ്ടുവന്നാലേ സമാധാനമുണ്ടാകൂ. ജിഷയ്ക്ക് നീതി കിട്ടാന്‍ വേണ്ടി അന്വേഷണ ഉദ്യോഗസ്ഥരും ഏറെ കഷ്ടപ്പെട്ടു. അവരോടും നന്ദി പറയുകയാണ്. എന്നെയും കുടുംബത്തെയും സഹായിച്ച എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുകയാമെന്നും ദീപ പറഞ്ഞു.