അത് പൗരാവകാശങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും മതേതരപരിസരത്തെയും വേദനിപ്പിക്കുന്നുണ്ട്; പവിത്രന്‍ തീക്കുനിയോട് എംഎന്‍ കാരശ്ശേരി 

ഈ പിന്‍വലിക്കല്‍ ബാധിച്ച ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന്റെ വായനക്കാരുടെ വേദനയെക്കുറിച്ചും ചിന്തിക്കണമെന്ന് അദ്ദേഹത്തോട് വിനയപൂര്‍വ്വം അപേക്ഷിക്കുന്നതായി കാരാശ്ശേരി
അത് പൗരാവകാശങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും മതേതരപരിസരത്തെയും വേദനിപ്പിക്കുന്നുണ്ട്; പവിത്രന്‍ തീക്കുനിയോട് എംഎന്‍ കാരശ്ശേരി 

പര്‍ദ്ദ എന്ന കവിത പ്രസിദ്ധീകരിച്ചതിന് ശേഷം പിന്‍വലിച്ച കവി പവിത്രന്‍ തീക്കുനിയോട് സാഹിത്യകാരന്‍ എംഎന്‍ കാരാശ്ശേരിയുടെ അപേക്ഷ. കഴിയുമെങ്കില്‍ ദയവായി കവിത പിന്‍വലിച്ച നടപടി പിന്‍വലിക്കണം എന്നാണ് കാരാശ്ശേരി പവിത്രന്‍ തീക്കുനിയോട് അപേക്ഷിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാരാശ്ശേരി പവിത്രന് മുന്നില്‍ തന്റെ ആവശ്യം അറിയിച്ചത്. 

മലയാള കവി പവിത്രന്‍ തീക്കുനിയോട് ഒരു അപേക്ഷ. പവിത്രന്‍ തീക്കുനി, ചില സുഹൃത്തുക്കളെ വേദനിപ്പിച്ചതിനെതുടര്‍ന്ന് പര്‍ദ്ദ എന്ന തന്റെ കവിത പിന്‍വലിച്ച പ്രശസ്തനായ മലയാള കവി. എനിക്കുറപ്പാണ്, മതപരമായ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും വിമര്‍ശിക്കുന്നത് ഇഷ്ടമല്ലാത്ത ഇസ്ലാം മതം പിന്തുടരുന്നവരായിരിക്കും നിങ്ങളുടെ ആ സുഹൃത്തുക്കള്‍. അഭിപ്രായസ്വാതന്ത്രിയത്തില്‍ വിശ്വസിക്കുന്ന ഒരാളെന്ന നിലയില്‍, ഒരു മലയാളി എന്ന നിലയില്‍, സാഹിത്യത്തെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയില്‍, പവിത്രന്‍ തീക്കുനിയുടെ വായനക്കാരന്‍ എന്ന നിലയില്‍, ഈ പിന്‍വലിക്കല്‍ ബാധിച്ച ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന അദ്ദേഹത്തിന്റെ വായനക്കാരുടെ വേദനയെക്കുറിച്ചും ചിന്തിക്കണമെന്ന് അദ്ദേഹത്തോട് ഞാന്‍ വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. ഒരു കവിതയെഴുതാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്, അത് പിന്‍വലിക്കാനുള്ള സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്. പക്ഷെ മുമ്പ് നിങ്ങളുടെ കവിതകള്‍ക്ക് ഉണ്ടായിരുന്നതുപോലെ പല മാനങ്ങളും അനന്തരഫലവും ഈ പിന്‍വലിക്കലിനുമുണ്ട്. എനിക്ക് ദുഃഖമുണ്ട്, നിങ്ങളുടെ ഈ പിന്മാറല്‍ ഞങ്ങളുടെ പൗരാവകാശങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും മതേതര അന്തരീക്ഷത്തെയും വേദനിപ്പിക്കും. എന്റെ മാതൃഭാഷയായ മലയാളത്തിന്റെ പേരില്‍ ഞാന്‍ അപേക്ഷിക്കുന്നു: കഴിയുമെങ്കില്‍ ദയവുചെയ്ത് കവിത പിന്‍വലിച്ച നടപടി പിന്‍വലിക്കണം - കാരാശ്ശേരി തന്റെ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ

പര്‍ദ്ദ ഒരു ആഫ്രിക്കന്‍ രാജ്യമാണ്... എന്നുതുടങ്ങുന്ന, പവിത്രന്‍ തീക്കുനി ഫേസ്ബുക്ക് പേജില്‍ കുറിച്ച പര്‍ദ്ദ എന്ന കവിത പവിത്രന്‍ സ്വയം പിന്‍വലിക്കുകയായിരുന്നു. തന്റെ കവിത ചില പ്രിയ മിത്രങ്ങളെ വ്രണപ്പെടുത്തിയെന്ന് ബോധ്യമായതിനാലാണ് പിന്‍വലിക്കുന്നതെന്നാണ് പവിത്രന്‍ അറിയിച്ചത്. കവിത പ്രസിദ്ധീകരിച്ചപ്പോഴും പിന്‍വലിച്ചപ്പോഴും വലിയ വിമര്‍ശനമാണ് പവിത്രന് നേരെയുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com