കോഴിക്കോട് തീരത്ത് നിന്നും ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; ഓഖിയില്‍ മരിച്ചവരുടെ എണ്ണം 72

മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് ഇപ്പോള്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്
കോഴിക്കോട് തീരത്ത് നിന്നും ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; ഓഖിയില്‍ മരിച്ചവരുടെ എണ്ണം 72

കോഴിക്കോട്: ഓഖി ദുരന്തത്തില്‍പ്പെട്ട കാണാതായ ആറ് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് തീരത്ത് നിന്നുമാണ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 

ഇതോടെ ഓഖിയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 72 ആയി. നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും നേതൃത്വത്തല്‍ ഇവിടെ തിരച്ചില്‍ പുരോഗമിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ സ്വന്തമായും  തിരച്ചിലിന്  ഇറങ്ങുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് ഇപ്പോള്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

മൃതദേഹങ്ങള്‍ ലഭിച്ച ഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് തുടര്‍ തിരച്ചിലുകള്‍ നടത്തുന്നത്. തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ അഴുകിയ നിലയിലാണ് മൃതദേങ്ങള്‍ ലഭിക്കുന്നത്. ബുധനാഴ്ച 11 മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. കോഴിക്കോട് കടലില്‍ നിന്നും ഒന്‍പതും, പെരിങ്ങനത്ത് നിന്ന് ഒന്നും, ചെല്ലാനത്ത് ഒരു മൃതദേഹവുമാണ് കണ്ടെത്തിയത്. ഉള്‍ക്കടലില്‍ ഇനിയും മൃതദേഹങ്ങള്‍ ഉണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കാണാതായവരുടെ എണ്ണത്തില്‍ വ്യക്തതയില്ലാത്തതും തിരിച്ചടിയാവുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com