ജിഷ വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്; വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍, പ്രായം കണക്കിലെടുക്കണമെന്ന് പ്രതിഭാഗം

ജിഷയെ കൊലപ്പെടുത്തിയ കേസില്‍ അമിറിനെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റങ്ങളെല്ലാം തെളിയിക്കപ്പെട്ടതായി  കോടതി കണ്ടെത്തിയിരുന്നു
ജിഷ വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്; വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍, പ്രായം കണക്കിലെടുക്കണമെന്ന് പ്രതിഭാഗം

പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. അമീറിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

എറണാകുളം സെന്‍ന്‍സ് കോടതി രാവിലെ പതിനൊന്ന് മണിയോടെ  ശിക്ഷ വിധിക്കും. പ്രതിയുടെ പ്രായം കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്നാണ് പ്രതിഭാഗം കോടതിക്ക് മുന്‍പാകെ ആവശ്യമുന്നയിച്ചിരിക്കുന്നത്. 

നിയമ വിദ്യാര്‍ഥിയായിരുന്ന ജിഷയെ കൊലപ്പെടുത്തിയ കേസില്‍ അമിറിനെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റങ്ങളെല്ലാം തെളിയിക്കപ്പെട്ടതായി  കോടതി കണ്ടെത്തിയിരുന്നു. ബലാത്സംഗം, കൊലപാതകം,  ഭവനഭേദം എന്നിവ ഉള്‍പ്പെടെ അഞ്ച്  കുറ്റങ്ങളില്‍ അമീര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 

പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്റേയും, പ്രതിഭാഗത്തിന്റേയും വാദം കേട്ടതിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത് കോടതി ഇന്നത്തേക്ക മാറ്റിയത്. 

ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കേസുമായി സാമ്യമുള്ളതാണ് ജിഷ വധക്കേസ് എന്നാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ നിലപാടെടുത്തത്. 2016 ഏപ്രിലിലായിരുന്നു ജിഷ കൊല്ലപ്പെടുന്നത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്തിയായിരുന്നു പൊലീസ് കോടതിയിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com