ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നാല്‍ ഏകാഗ്രത നഷ്ടമാവും; അങ്ങനെയിരുന്നാല്‍ മാര്‍ക്ക് നല്‍കില്ലെന്ന് അധ്യാപകര്‍

തിരുവനന്തപുരം:  ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരേ ബെഞ്ചിലിരിക്കുന്നതിനെതിരെ തിരുവനനന്തപുരം മെഡിക്കല്‍ കോളജിലെ അധ്യാപകര്‍. ഇങ്ങനെ ക്ലാസിലിരുന്നാല്‍ പഠിപ്പിക്കാനാകില്ലെന്നും മാര്‍ക്ക് നല്‍കില്ലെന്നും വ്യക്തമാക്കി ഒരു വിഭാഗം അധ്യാപകരാണ് രംഗത്തുവന്നിരിക്കുന്നത്. ഒരുമിച്ചിരുന്നു എന്ന കാരണത്താല്‍ ആദ്യ വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി അധ്യാപകര്‍ അപമാനിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. 

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ബെഞ്ചിലിരുന്ന് പഠിച്ചാല്‍ ഏകാഗ്രത നഷ്ടമാകും, നോട്ടെഴുതാന്‍ പറ്റില്ല. എന്നിങ്ങനെയുള്ള വാദങ്ങളാണ് ഈ അധ്യാപകര്‍ ഉയര്‍ത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ആണ്‍ പെണ്‍ ബന്ധങ്ങളെക്കുറിച്ച് കോളജ് യൂണിയന്‍ സംഘടിപ്പിച്ച സെമിനാറിന് ശേഷമാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരിക്കാന്‍ തീരുമാനിച്ചത്. ഇതിനെ ചോദ്യം ചെയ്ത് ഒരു വിഭാഗം അധ്യാപകര്‍ രംഗത്തുവരികയായിരുന്നു. പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി. ഇതേക്കുറിച്ച് ഒരു പിജി വിദ്യാര്‍ഥിനി ഇട്ട ഫെയ്‌സ് ബുക്ക് ലൈക്ക് ചെയ്തവരുടെ പേരുകള്‍ വെളിപ്പെടുത്തി അവരെ അപമാനിച്ച് സംസാരിച്ചതായും പരാതി ഉണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com