മത മൗലീക വാദികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് പവിത്രന്‍ തീക്കുനി; പര്‍ദ്ദയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു

പര്‍ദ്ദ എന്ന കവിതയില്‍ പറയുന്ന കാര്യങ്ങളില്‍ ഇപ്പോഴും താന്‍ ഉറച്ചു നില്‍ക്കുന്നതായും, ഭീഷണികളില്‍ പേടിച്ച് പിന്നോട്ട് പോകില്ലെന്നും പവിത്രന്‍ തീക്കുനി
മത മൗലീക വാദികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് പവിത്രന്‍ തീക്കുനി; പര്‍ദ്ദയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു

മത മൗലീക വാദികള്‍ക്ക മുന്നില്‍ മുട്ടുമടക്കില്ലെന്ന കവി പവിത്രന്‍ തീക്കുനി. വിവാദമായ പര്‍ദ്ദ എന്ന കവിത പിന്‍വലിക്കുന്നതായി വ്യക്തമാക്കിയതിന് പിന്നാലെയാണ് മത മൗലീക വാദികളുടെ ഭീഷണിക്ക് മുന്നില്‍ താന്‍ മുട്ടുമടക്കില്ലെന്ന പവിത്രന്‍ തീക്കുനിയുടെ പ്രതികരണം വരുന്നത്. 

പര്‍ദ്ദ എന്ന കവിതയില്‍ പറയുന്ന കാര്യങ്ങളില്‍ ഇപ്പോഴും താന്‍ ഉറച്ചു നില്‍ക്കുന്നതായും, ഭീഷണികളില്‍ പേടിച്ച് പിന്നോട്ട് പോകില്ലെന്നും സ്വകാര്യ ചാനലില്‍ പവിത്രന്‍ തീക്കുനി പ്രതികരിച്ചു. പ്രിയ മിത്രങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ല കവിത എന്ന് വ്യക്തമാക്കിയായിരുന്നു കവിത പിന്‍വലിക്കുന്നതായി പവിത്രന്‍ തീക്കുനി ഫേസ്ബുക്കിലൂടെ തന്നെ വ്യക്തമാക്കിയത്. 

പര്‍ദ്ദ ഒരു ആഫ്രിക്കന്‍ രാജ്യമാണ് എന്ന് തുടങ്ങുന്ന കവിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ മത മൗലീക വാദികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കവിതയ്ക്ക് താരെ അധിക്ഷേപങ്ങളും ഭീഷണികളുമായി കമന്റുകള്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിത ഡിലീറ്റ് ചെയ്ത് കവിത പിന്‍വലിക്കുന്നതായി പവിത്രന്‍ തീക്കുനി വ്യക്തമാക്കിയത്. 

എന്നാല്‍ കവിത പിന്‍വലിച്ച അദ്ദേഹത്തിന്റെ നടപടിയും വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അടിയറവ് പറയുകയാണെന്നും, നട്ടെല്ല് ഇല്ലാത്ത കമ്യൂണിസ്റ്റാണ് നിങ്ങളെന്നുമെല്ലാമായിരുന്നു മറ്റു ചിലര്‍ വിമര്‍ശനം ഉന്നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com