ലൗജിഹാദിന്റെ മറവില്‍ മാധവിക്കുട്ടിയെ ശാരീരികാവശ്യത്തിന് ഉപയോഗിച്ച് കരിമ്പിന്‍ ചണ്ടിയാക്കിയെന്ന് ബിജെപി നേതാവ് ( വീഡിയോ)

സ്വന്തം ശാരീരികമായ ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കാന്‍ വേണ്ടി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ട് അവസാനം അവരെ കരിമ്പിന്‍ ചണ്ടിപോലെ വലിച്ചെറിഞ്ഞ് ലൗ ജിഹാദിന്റെ പ്രതീകമാക്കി മാറ്റിയെന്ന് സംഘ്പരിവാര്‍ നേതാവ്‌
ലൗജിഹാദിന്റെ മറവില്‍ മാധവിക്കുട്ടിയെ ശാരീരികാവശ്യത്തിന് ഉപയോഗിച്ച് കരിമ്പിന്‍ ചണ്ടിയാക്കിയെന്ന് ബിജെപി നേതാവ് ( വീഡിയോ)


തിരുവനന്തപുരം: നവകാല സിനിമയിലെ പുതിയ കാല പ്രവണതകള്‍ ഭാരതീയ ബിംബങ്ങളെ അപമാനിക്കുകയാണെന്ന് പരിവാര്‍ സംഘടനാ നേതാവും തപസ്യ തിരുവന്തപുരം ജില്ലാ അധ്യക്ഷന്‍ കൂടിയായ ഡോ. അനില്‍ വൈദ്യമംഗലം. ഭാരതത്തിലെ സ്്ത്രീകളുടെ ചാരിത്ര്യത്തിന്റെ ചരിത്രമാണ് നാടിന്റെ സംസ്‌കാരം. മതേതരത്തിന്റെ അപ്പോസ്തലന്‍മാരായി വരുന്ന ഇത്തരം സിനിമയ്‌ക്കെതിരെ മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. കെട്ടുകഥയുടെ അടിസ്ഥാനത്തിലാണ് പുതിയചലചിത്രങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു

അനിലിന്റെ വാക്കുകള്‍

ടിപ്പുവിനെ പറ്റി സിനിമയെടുക്കുന്നവര്‍ ടിപ്പുവിന്റെ കാമുകിയായി ഉണ്ണിയാര്‍ച്ചയായി അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നാദാപുരത്ത് അങ്ങാടിയില്‍ വിശ്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ നീ ഞങ്ങളുടെ വെപ്പാട്ടിയാണെന്ന് പറയുമ്പോള്‍ നിരസിച്ചതാണ് ഉണ്ണിയാര്‍ച്ചയുടെ ചരിത്രം. കേരളത്തിലെ ജനജീവിതത്തെ ദുസ്സഹമാക്കിയ അക്രമകാരിയായ ടിപ്പുവിന്റെ കാമുകിയാക്കി ചരിത്രത്തെ അപമതിക്കുവാനും കേരളീയ ചരിത്രപാഠങ്ങള്‍ക്ക് മേല്‍ വിഷലിപ്തമായ പ്രചാരണങ്ങള്‍ നടത്തുവാനുമാണ് ശ്രമങ്ങള്‍ നടത്തുകയാണ് സിനിമയുടെ പുതിയ കാല രചിയിതാക്കള്‍ രംഗത്തുവരുന്നത്. 

തിരുവിതാം കൂറിന്റെ തെക്കെ അറ്റത്തുള്ള നെയ്യാറ്റിന്‍കരയിലെ തൂക്ക മഹോത്സവത്തിന്റെ ദൃശ്യങ്ങളെ മോഷ്ടിച്ച് എടുത്തുകൊണ്ട് പോയി തന്റെ സിനിമയുടെ ഘടകമാക്കി ഉള്‍ചേര്‍ത്തുകൊണ്ട് ദക്ഷിണ കേരളത്തിലെ മഹത്തായ എല്ലാ ഭദ്രകാളി, ഭഗവതി ക്ഷേത്രങ്ങളിലും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ദുര്‍ഗാ ദേവിയെ സെക്‌സി ദുര്‍ഗയാക്കി അവതിരിപ്പിക്കുന്ന ശ്രമം തുടരുകയാണ്. ഭാരതീയന്റെ മനസുകളില്‍ അവന്റെ വികാരത്തുടിപ്പുകളില്‍ ചോരയോട്ടം ഉള്ള ഓരോ ഭാരതീയനും പ്രണമിക്കുന്ന ദുര്‍ഗാദേവിയെ തെരുവിലെ വേശ്യയ്ക്ക് തുല്യമായി വലിച്ചിഴയ്ക്കാനുള്ള ശ്രമം അപലപനീയമാണ്. ഇത് ഭാരതീയമായ സംസ്‌കൃതിക്ക് എതിരായി ഉയരുന്ന ശബ്ദമാണെന്നും അനില്‍ പറയുന്നു.

നാലാപ്പാട്ടെ എഴുത്തുകാരിയായ കമല സുരയ്യ എന്നു പറയുന്ന എഴുത്തുകാരിയെ അവരുടെ ജീവിതകാലം മുഴുവന്‍ മനോഹരമായ രചനകളിലൂടെ ഭാരതീയമായ ബിംബ കല്‍പ്പനകളെ അമ്മാനമാടി കവിത രചിച്ച ബാലാമണിയമ്മയുട പാരമ്പര്യത്തിലുള്ള കമലയെ ലൗജിഹാദിന്റെ മറവില്‍ മതം മാറ്റി. സ്വന്തം ശാരീരികമായ ആഗ്രഹങ്ങള്‍ പൂര്‍ത്തികരിക്കാന്‍ വേണ്ടി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ട് അവസാനം അവരെ കരിമ്പിന്‍ ചണ്ടിപോലെ വലിച്ചെറിഞ്ഞ് ലൗ ജിഹാദിന്റെ പ്രതീകമാക്കി മാറ്റിയപ്പോള്‍ ആമി എന്ന പേരില്‍ പുതിയ കാല രചനയ്ക്കും ആക്കം കൂട്ടുകയാണ് നവകാല സിനിമാ രചയിതാക്കളെന്നും അദ്ദേഹം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com