സാജുപോള്‍ ജിഷയുടെ അമ്മയ്ക്ക് അന്ന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു; പിന്തുണയുമായി നവ മാധ്യമങ്ങള്‍

അവന്‍ കള്ളനാണ്, അവനെ എനിക്ക് കൊല്ലണം എന്ന് പറഞ്ഞായിരുന്നു ജിഷയുടെ അമ്മ രാജേശ്വരി തന്നെ കാണാന്‍ എത്തിയവരോട് വിലപിച്ചിരുന്നത്
സാജുപോള്‍ ജിഷയുടെ അമ്മയ്ക്ക് അന്ന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു; പിന്തുണയുമായി നവ മാധ്യമങ്ങള്‍

അവന്‍ കള്ളനാണ്, അവനെ എനിക്ക് കൊല്ലണം എന്ന് പറഞ്ഞായിരുന്നു ജിഷയുടെ അമ്മ രാജേശ്വരി തന്നെ കാണാന്‍ എത്തിയവരോട് വിലപിച്ചിരുന്നത്. എനിക്കും മൂന്ന് പെണ്‍മക്കളാണ്. ഭാര്യയും മക്കളുമായി ഒറ്റപ്പെട്ട് ഒരു അയല്‍പക്കം പോലുമില്ലാത്ത കുന്നിന്‍ ചെരുവിലാണ് സാജു പോള്‍ എംഎല്‍എയും കുടുംബവും കഴിഞ്ഞ 70 വര്‍ഷമായി താമസിക്കുന്നത്. എനിക്കുമുണ്ട് മൂന്ന് പെണ്‍മക്കള്‍, അതില്‍ ആര്‍ക്കെങ്കിലും ഇത്തരത്തില്‍ ഒരു ദുരനുഭവം ഉണ്ടായാല്‍ എനിക്കത് സഹിക്കാന്‍ സാധിക്കില്ല. അതുപോലെയാണ് ആ മാതാവിന്റേയും മാനസികാവസ്ഥ എന്ന് പറഞ്ഞായിരുന്നു എംഎല്‍എ ആയിരുന്ന സാജു പോള്‍ അന്ന് ആരോപണങ്ങളെ നേരിട്ടത്. 

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥി ക്രൂരമായി കൊല ചെയ്യപ്പെട്ട കേസില്‍ പ്രതി അമീറുളിന് കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെ സാജു പോള്‍ എംഎല്‍എയുടെ വികാരപരമായ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ജിഷ കൊല്ലപ്പെട്ട സമയത്ത് ഇരയുടെ അമ്മ രാജേശ്വരി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് വൈകാരികമായി മറുപടി പറയുന്ന സാജുപോളിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വീണ്ടും ഉയര്‍ന്നു വരുന്നത്. 

മക്കളുടെ മൃതശരീരം കാണുക എന്നത് ഒരു മാതാപിതാക്കള്‍ക്കും സഹിക്കാന്‍ സാധിക്കുന്നതല്ല. അങ്ങിനെയുള്ളപ്പോള്‍ സ്വന്തം മകളുടെ മൃതശരീരം അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട കണ്ട ഒരു അമ്മയ്ക്കുണ്ടായ മാനസികാവസ്ഥ നമ്മള്‍ മനസിലാക്കണം. സാജു പോള്‍ കള്ളനാണെന്നാണ് ജിഷയുടെ അമ്മ പറഞ്ഞ ഒരു വാചകം. ഒരു മകനെ സ്വന്തം അമ്മ കള്ളനെന്ന് വിളിച്ചാല്‍ അത് എങ്ങിനെയാണോ സ്വീകരിക്കേണ്ടത് അതേ രീതിയിലാണ് ഞാന്‍ അവരുടെ വാക്കുകളെ കണ്ടതെന്ന് സാജു പോള്‍ പ്രസംഗത്തില്‍ പറയുന്നു. 

ഉമ്മന്‍ ചാണ്ടി രാജേശ്വരിയെ കണ്ടതിന് ശേഷമാണ് തനിക്കെതിരെ അവര്‍ ആരോപണങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങിയതെന്നും, മരിച്ചത് തന്റെ സഹോദരിയാണെന്നും പറഞ്ഞായിരുന്നു തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സാജു പോള്‍ എത്തിയത്. 

രണ്ട് തവണ ജിഷയുടെ അമ്മ എന്നെ സമീപിച്ചിരുന്നു. ജിഷയുടെ കോളെജ് ഫീസ് ഇളവ് ചെയ്യിപ്പിച്ചു കൊടുക്കാന്‍ എനിക്ക് സാധിച്ചിരുന്നു. അവര്‍ക്കും കുടുംബത്തിനും വീട് വയ്ക്കാന്‍ സ്ഥലം നല്‍കാനും സാധിച്ചിരുന്നുവെന്നും സാജു പോള്‍ ആ സമയം നടന്ന തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇടതുപക്ഷം ജയിച്ച് കയറിയപ്പോള്‍ സാജു പോളിന് പെരുമ്പാവൂരില്‍ കാലിടറി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com