വീഴ്ച പറ്റിയത് കേന്ദ്രകാലാവസ്ഥാ വിഭാഗത്തിന് ; അന്വേഷണം ആവശ്യപ്പെട്ട് തരൂരിന്റെ കത്ത്

കാലാവസ്ഥാ വിഭാഗത്തിനുണ്ടായ വീഴ്ചയെക്കുറിച്ചും രക്ഷാപ്രവര്‍ത്തനത്തിലെ പോരായമകളെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് ശശി തരൂര്‍
വീഴ്ച പറ്റിയത് കേന്ദ്രകാലാവസ്ഥാ വിഭാഗത്തിന് ; അന്വേഷണം ആവശ്യപ്പെട്ട് തരൂരിന്റെ കത്ത്

തിരുവനന്തപുരം : ഓഖി ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി ശശി തരൂര്‍ എംപി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കിയില്ല. കാലാവസ്ഥാ വിഭാഗത്തിനുണ്ടായ വീഴ്ചയെക്കുറിച്ചും രക്ഷാപ്രവര്‍ത്തനത്തിലെ പോരായമകളെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി തരൂര്‍, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി. 

ചുഴലിക്കാറ്റിന് മുന്നോടിയായി നാലു ഘട്ടങ്ങലിലായി മുന്നറിയിപ്പ് നല്‍കണമെന്നാണ് ചട്ടം. ഈ മാര്‍ഗനിര്‍ദേശം കാലാവസ്ഥാ വിഭാഗം പാലിച്ചില്ല. മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കുന്നത് അടക്കമുള്ള നടപടികളിലും വീഴ്ചയുണ്ടായി. ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കാനുള്ള സാങ്കേതിക സംവിധാനങ്ങളുടെ പോരായമയാണോ, ഉദ്യോഗസ്ഥരുടെ അലംഭാവമാണോ ഇക്കാര്യത്തില്‍ ഉണ്ടായതെന്ന് അന്വേഷിക്കണം. 

20 കോടി ചെലവില്‍ വിഎസ്എസ്‌സിയില്‍ സ്ഥാപിച്ച ഡോപ്ലര്‍ റഡാര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. പല രാജ്യങ്ങളും സംയുക്തമായി നടത്തുന്ന ജോയിന്റ് ടൈഫൂണ്‍ വാണിംഗ് സെന്റര്‍ ഉള്‍പ്പെടെയുള്ളവയുടെ സേവനം ഉപയോഗിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. സേന കടലില്‍ മൃതദേഹം കണ്ടാലും എടുക്കുന്നില്ലെന്ന് മല്‍സ്യ തൊഴിലാളികള്‍ക്ക് പരാതിയുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയുടെ മാതൃകയില്‍, മല്‍സ്യ തൊഴിലാളികളെ ഉള്‍പ്പെടുത്തി കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സേനയ്ക്ക് രൂപം നല്‍കണമെന്നും ശശി തരൂര്‍ എംപി പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com