എംഎം മണി ഭൂമാഫിയയുടെ വാടകഗുണ്ട; ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢിയായ മരം വെട്ടുകാരനെന്നും സിപിഐ
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th December 2017 08:37 PM |
Last Updated: 17th December 2017 08:37 PM | A+A A- |

മൂന്നാര്‍: എംഎം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. ഭൂമാഫിയയുടെ വാടകഗുണ്ടയാണ് എംഎം മണിയെന്ന് രൂക്ഷവിമര്‍ശനവുമായി സിപിഐ സമ്മേളന റിപ്പോര്‍ട്ട് .സിപിഐ ഉടമ്പന്‍ ചോല മണ്ഡല സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എംഎം മണിയെ വിമര്‍ശിക്കുന്ന പരാമര്‍ശമുളളത്.സിപിഐയെ തകര്‍ക്കാന്‍ അച്ചാരം വാങ്ങിയതുപോലെയാണ് മണിയുടെ നടപടികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മന്ത്രി സത്യസന്ധരായെ ഉദ്യോഗസ്ഥരെ ഭീഷണിപ്പടുത്തുകയാണെന്നും. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢിയായ മരം വെട്ടുകാരനാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമനും മന്ത്രി മണിക്കെതിരെ രംഗത്തെത്തിയിരുന്നു. മണി സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കയ്യേറ്റ മാഫിയയെ സഹായിക്കാനാണെന്നും ജോയ്‌സ് ജോര്‍ജ്ജിന്റെ പട്ടയം റദ്ദാക്കിയത് രേഖകള്‍ കൃത്യമല്ലാത്തതിനാലാണെന്നും തെരുവില്‍ തെറി പറഞ്ഞത് കൊണ്ട് പട്ടയം ലഭിക്കില്ലെന്നും ശിവരാമന്‍ പറഞ്ഞു.
കര്‍ഷകരെ കുടിയിറക്കുമെന്ന് സിപിഎം പ്രചാരണം നടത്തുകയാണ്. എല്‍ഡിഎഫിന്റെ മന്ത്രിയാണെന്ന കാര്യം എംഎം മണി ഓര്‍ക്കണമെന്നും കെ കെ ശിവരാമന്‍ പറഞ്ഞു.