ശത്രുക്കളെ കൊന്നൊടുക്കുന്ന സിപിഎം കിമ്മിന്റെ ഫഌക്‌സ് പ്രദര്‍ശിപ്പിച്ചതില്‍ അത്ഭുതപ്പെടാനില്ല: ബിജെപി
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th December 2017 06:19 PM |
Last Updated: 17th December 2017 06:19 PM | A+A A- |

ന്യൂഡല്‍ഹി :ഏരിയ സമ്മേളന ഫഌക്‌സില്‍ ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ ചിത്രം ഇടംപിടിച്ച സംഭവത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ബിജെപി. ശത്രുക്കളെ കൊന്നൊടുക്കുന്ന കേരളത്തിലെ സിപിഎം കിമ്മിന്റെ ചിത്രം ആലേഖനം ചെയ്ത ഫഌക്‌സ് പ്രദര്‍ശിപ്പിച്ചതില്‍ അദ്ഭുതപ്പെടാനില്ലെന്ന് ബിജെപി വക്താവ് സംപിത് പത്ര പറഞ്ഞു.: ഇടുക്കി നെടുങ്കണ്ടം ഏരിയ സമ്മേളനത്തോടനുബന്ധിച്ച് കിം ജോങ് ഉന്നിന്റെ ഫഌക്‌സ് പ്രതൃക്ഷപ്പെട്ടത് വിവാദമായതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം.
കേരളത്തില്‍ സിപിഎം പോസ്റ്ററുകളില്‍ കിം ജോങ് ഉന്നിനെ കാണാം. ശത്രുക്കളുടെ കൊലക്കളമായി കേരളത്തെ മാറ്റുന്ന അവരിത് ചെയ്തതില്‍ അദ്ഭുതമില്ല. ആര്‍എസ്എസ്, ബിജെപി ഓഫിസുകള്‍ക്കുനേരെ മിസൈല്‍ വിക്ഷേപിക്കാന്‍ അവര്‍ക്ക് പദ്ധതിയില്ലെന്ന് പ്രതീക്ഷിക്കുന്നു'സംപിത് പത്ര ട്വിറ്ററില്‍ കുറിച്ചു. യുഎസിനെ വെല്ലുവിളിച്ച് കിം ഇടയ്ക്കിടെ മിസൈല്‍ വിക്ഷേപണം നടത്താറുള്ളത് ഓര്‍മിപ്പിച്ചായിരുന്നു സംപിതിന്റെ പ്രതികരണം.
മന്ത്രി എം.എം.മണിയുടെ മണ്ഡലത്തിലാണ് കിമ്മിന്റെ ചിത്രങ്ങള്‍ അടങ്ങുന്ന ഫ്‌ലെക്‌സ് സിപിഎം സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ചത്. നെടുങ്കണ്ടം ഏരിയാ സമ്മേളനവുമായി ബന്ധപ്പെട്ട പരിപാടിയുടെ വിശദാംശങ്ങളും ഫ്‌ലെക്‌സിലുണ്ട്. ലോക കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങള്‍ അടങ്ങുന്ന ഫ്‌ലെക്‌സുകള്‍ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് കിമ്മിനെയും ഉള്‍പ്പെടുത്തിയത്.